മാരുതിക്ക് 22000 കാറുകളുടെ നഷ്ടം

Maruti 800
മാരുതി സമരം നിമിത്തം 22,000 കാറുകളുടെ ഉല്‍പാദന നഷ്ടവും 600 കോടിയുടെ സാമ്പത്തിക നഷ്ടവും ഉണ്ടായതായി മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അറിയിച്ചു. എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാര്‍ഗവ ഇക്കാര്യം അറിയിച്ചത്.

ഒരു മാസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ മാരുതിയുടെ കടും പിടിത്തത്തിന് തൊഴിലാളികള്‍ക്ക് വഴങ്ങേണ്ടി വരികയായിരുന്നു. മാരുതി മാനേജ്‍മെന്‍റ് നടപ്പാക്കിയ നല്ലനടപ്പ് കരാറില്‍ ഒപ്പിട്ടതോടെയാണ് സമരം അവസാനിച്ചത്.

സമരങ്ങളോ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളോ നടത്തരുതെന്നും അഥവാ നടത്തിയാല്‍ തൊഴിലാളികളെ കമ്പനിയില്‍ നിന്ന് പുറത്താക്കാന്‍ കമ്പനിക്ക് അധികാരമുണ്ടെന്നുമുള്ള കരാറിലാണ് തൊഴിലാളികള്‍ ഒപ്പിടേണ്ടി വന്നത്. മാരുതി മനെസര്‍ പ്ലാന്‍റില്‍ ജൂണില്‍ നടത്തിയ തൊഴിലാളിസമരത്തില്‍ പ്രകോപനം പൂണ്ടാണ് ഇത്തരമൊരു കരാറുമായി മാരുതി മുന്നോട്ടു വന്നത്.

More from DriveSpark

Article Published On: Tuesday, October 4, 2011, 15:34 [IST]
English summary
In an exclusive interview to NDTV, Maruti Suzuki’s Chairman R C Bhargava pegged the financial impact of the strike at a production loss of 22,000 cars, which will be roughly a little bit over Rs. 600 crore of revenue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X