അഞ്ച് ദിനം കൊണ്ട് 171 ബ്രിയോ വിറ്റു

Honda Brio
ഹോണ്ട ബ്രിയോയ്ക്ക് ഇന്ത്യന്‍ വിപണി മികച്ച വരവേല്‍പ് നല്‍കുന്നു. ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനകം 171 ബ്രിയോ വിപണിയില്‍ വിറ്റഴിച്ചു കഴിഞ്ഞു.

ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ മാരുതിയടക്കമുള്ള വമ്പന്‍മാര്‍ തീര്‍ത്തിട്ടുള്ള വന്‍മതിലുകളെ മറികടന്നാണ് ഹോണ്ട ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മാരുതി സ്വിഫ്റ്റ്, ഫോര്‍ഡ് ഫിഗോ, ഫോക്സ്‍വാഗണ്‍ പോളോ, നിസ്സാന്‍ മൈക്ര, ഷെവര്‍ലെ ബീറ്റ്, ടൊയോട്ട എട്യോസ് ലിവ തുടങ്ങിയവരോടാണ് ബ്രിയോ ഏറ്റുമുട്ടുന്നത്.

3.95 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലായിട്ടാണ് ബ്രിയോ വില കണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലായി ഹോണ്ട ബ്രിയോ മാറുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ഹോണ്ടയുടെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡല്‍ ഹോണ്ട സിറ്റി സെഡാനാണ്. കമ്പനിയുടെ വില്‍പനയുടെ 80 ശതമാനം സിറ്റിയിലൂടെയാണ്. ചൈനീസ് വിപണിയിലും ബ്രിയോയുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇന്ത്യന്‍ വിപണിയിലാണ് ഹോണ്ടയ്ക്ക് കൂടുതല്‍ പ്രതീക്ഷ.

പെട്രോള്‍ പതിപ്പില്ലെന്നതാണ് മറ്റെല്ലാ ഹോണ്ട കാറുകളെയും പോലെ ബ്രിയോയുടെ പ്രധാന ന്യൂനത. ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കാനുള്ള ഹോണ്ടയുടെ ശ്രമങ്ങള്‍ ദ്രുതഗതിയില്‍ ജപ്പാനിലെ പ്ലാന്‍റില്‍ പുരോഗമിക്കുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, October 5, 2011, 15:20 [IST]
English summary
Honda Brio, the recently launched small car in the Indian auto market, is receiving a good response from the buyers of this segment in the Indian auto market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X