ബ്രിയോ ഭൂട്ടാനിലേക്ക്

അടുത്ത വര്‍ഷമാണ് കയറ്റുമതി പദ്ധതികള്‍ക്ക് തുടക്കമാവുക. ഇന്ത്യയില്‍ നിന്ന് ടാറ്റയുടെയും മാരുതിയുടെയം ചെറുകാറുകള്‍ ഈ വിപണികളിലുണ്ട്.
നിലവില്‍ ബ്രിയോയുടെ 80 ശതമാനം ഘടകഭാഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇത് 90 ശതമാനമാക്കി ഉയര്‍ത്താന്‍ പരിപാടിയുണ്ട്. ഇതുവഴി ഉല്‍പാദനച്ചെലവ് കുറയ്ക്കാന്‍ സാധിക്കുമെങ്കിലും വില കുറയ്ക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഹോണ്ടയുടെ നിലപാട്.
1200 സിസി എന്‍ജിനുള്ള ബ്രിയോ ഭാരത് സ്റ്റേജ് ഫോര്‍ കരിമ്പുകച്ചട്ടങ്ങള്‍ പാലിക്കുന്നുണ്ട്. 4.04 ലക്ഷം മുതല്‍ 5.19ലക്ഷം വരെയാണ് കാറിന്‍റെ ദില്ലി എക്സ്ഷോറൂം വില.


Click it and Unblock the Notifications








