ലംബോര്‍ഗിനി അവന്‍റഡോര്‍ ഇന്ത്യയിലേക്ക്

ലംബോര്‍ഗിനി മെര്‍ഷിയാലാഗോ, ഗല്ലാര്‍ഡോ എന്നീ കാറുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ജനീവ മോട്ടോര്‍ഷോയിലാണ് അവന്‍റഡോര്‍ അവതരിച്ചത്. എല്ലാ ലെബോര്‍ഗിനി കാറുകളെയും പോലെ ടൂ സീറ്റര്‍ ആണ് അവന്‍റഡോറും.
ഫോര്‍മുല വണ്‍ ശൈലിയിലുള്ള സസ്പെന്‍ഷനാണ് അവന്‍റഡോറിലുള്ളത്. ശരീരം മുഴുവന്‍ നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ്.
യൂറോപ്പില്‍ ലംബോര്‍ഗിനിയുടെ ഉടമയെന്നാല്‍ ഭ്രാന്തമായ മനസ്സിന്‍റെ ഉടമയെന്നാണ് അര്‍ത്ഥം. അന്തം വിട്ട വേഗത്തില്‍ പായുവാന്‍ തല്‍പരരായവര്‍ ലംബോര്‍ഗിനിയെ തെരഞ്ഞെടുക്കുന്നു. ചുവപ്പ് കണ്ട കാളക്കൂറ്റനെപ്പോലെ ലംബോര്‍ഗിനി അവന്‍റഡോര്‍ ഇനി ഇന്ത്യന്‍ നിരത്തുകളില്‍ പായുന്നത് നമുക്ക് കാണാം.


Click it and Unblock the Notifications








