എക്സ് യു വി 500 വില കൂടും?

നിലവില്‍ നല്‍കുന്ന വിലയില്‍ അധികകാലം എക്സ് യു വി ഫൈവ് ഡബ്ള്‍ ഒ ലഭ്യമാവില്ലെന്നാണ് ലഭിക്കുന്ന വിവരം. വിപണിയില്‍ വേണ്ടത്ര ഡിമാന്‍റ് ലഭിക്കുന്ന സാഹചര്യത്തില്‍ വില കൂട്ടുക എന്നതാണ് മഹീന്ദ്രയുടെ വിപണിതന്ത്രം.
ഫ്രണ്ട് വീല്‍ ഡ്രൈവ് മാത്രമുള്ള ഡബ്ലിയു 8 പതിപ്പിന് 11.97 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 12.88 ലക്ഷം രൂപയാണ് ആള്‍വീല്‍ ഡ്രൈവിന് വിലയിട്ടിരിക്കുന്നത്.
മൂന്നു മാസത്തേക്കെങ്കിലും ഈ വിലയില്‍ തന്നെ തുടരുമെന്നാണ് ചില ഡീലര്‍മാര്‍ വ്യക്തമാക്കുന്നത്. വേണ്ടത്ര വിപണി ശ്രദ്ധ പിടിച്ചു പറ്റിയാല്‍ വില കൂട്ടുവാന്‍ പ്രയാസമുണ്ടാവില്ല. എങ്കിലും ഒറ്റയടിക്ക് വലിയ വര്‍ധനയുണ്ടാകും എന്ന് ഡീലര്‍മാര്‍ കുതുന്നില്ല. ആദ്യത്തെ തവണ 10,000-15,000 രൂപയില്‍ ഒതുങ്ങുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.


Click it and Unblock the Notifications








