ഹോണ്ട സിവിക് എസ് ഐ സെമയില്‍ പ്രദര്‍ശിപ്പിച്ചു

ഫ്രണ്ട് ഗ്രില്ലുകള്‍, റൂഫ്, പിന്‍ സ്പോയ്‍ലറുകള്‍ എന്നിവ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. കൂടുതല്‍ ആഡംബര സൗന്ദര്യം പകര്‍ന്നു തരുന്ന വിധത്തില്‍ അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കിയിട്ടുണ്ട്. പ്രശസ്ത ഡിസൈനര്‍മാരായ റോട്ടിഫോം ബിഎല്‍ക്യൂ ആണ് അലോയ്‍കള്‍ ഡിസൈന്‍ ചെയ്തത്.
മികച്ച ഇന്‍റീരിയര്‍ സൗകര്യങ്ങളാണ് എസ് ഐ 2012 മോഡലിനുള്ളത്. ഇതോടൊപ്പം ചില്‍ഡ്രന്‍ സീറ്റുകള്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍, ഇന്‍റലിജന്‍റ് മള്‍ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ, സാറ്റലൈറ്റ് നേവിഗേഷന്‍ സിസ്റ്റം, അലൂമിനിയം പെഡലുകള്‍ എന്നിങ്ങനെ ഇന്‍റീരിയര്‍ സവിശേഷതകള്‍ നിരവധിയാണ്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എസ്ഐ സിവിക്കിനുള്ളത്.
2354 സിസി ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എസ് ഐ സിവിക്കിന്‍റേത്.


Click it and Unblock the Notifications








