മെഴ്സിഡസ് മധ്യനിര കാറുകള്‍ ഇറക്കും

Mercedes-Benz
ഇന്ത്യന്‍ വിപണിയിലെ മധ്യനിര കാറുകളുടെ വിഭാഗത്തിലേക്ക് കടക്കാന്‍ മെഴ്സിഡസ് പ്രഭുവിന് ആലോചന. അടുത്ത രണ്ടു വര്‍ഷത്തിനകം ഇന്ത്യയുടെ വോള്യം മാര്‍ക്കറ്റില്‍ സ്ഥാനം നേടാനാണ് മെഴ്സ് ആലോചിക്കുന്നത്. മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ ഡയറക്ടറും സി ഇ ഒയുമായ പീറ്റര്‍ ഹോനഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മെഴ്സിഡസിന്‍റെ ഏറ്റവും വിലക്കുറവുള്ള വിഭാഗമായ സി ക്ലാസ്സുകളുടെ ചുവടെ വില കാണുന്ന നിരയിലേക്കാണ് കമ്പനി കണ്ണു വെക്കുന്നത്. സി ക്ലാസ് മോഡലിന് ദില്ലി എക്സ് ഷോറൂമില്‍ 28 ലക്ഷം രൂപയാണ് വില.

സികെഡി യൂണിറ്റുകളായി ഇറക്കുമതി ചെയ്ത് ഛക്കനിലെ പ്ലാന്‍റില്‍ അസംബ്ള്‍ ചെയ്യാനാണ് മെഴ്സിഡസിന് പരിപാടി.

ഇന്ത്യയില്‍ ആഡംബര കാര്‍ വിപണിക്കുള്ള വന്‍ വളര്‍ച്ച മെഴ്സിഡസ് പോലുള്ള കമ്പനികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മെഴ്സിഡസിന്‍റെ വിപണി 35 ശതമാനത്തോളം വളര്‍ന്നിട്ടുണ്ട്. 5635 കാറുകളാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4158 യൂണിറ്റാണ് വിറ്റു പോയിരുന്നത്.

ഇന്ത്യയില്‍ കമ്പനിയുടെ ഏറ്റവുമധികം വിറ്റുപോകുന്ന കാര്‍ സി ക്ലാസ് ആണ്.

More from DriveSpark

Article Published On: Friday, October 7, 2011, 15:06 [IST]
English summary
German luxury car maker, Mercedes-Benz is looking to foray into mid-range segment of cars in India,taking the premium brand of Mercedes to the masses in India, a top company executive informed on Thursday.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X