പ്രതിഭാപാട്ടീലിന് പുതിയ ലിമോസിന്‍

ഈ വര്‍ഷം ജൂണ്‍ മാസത്തോടടുപ്പിച്ചാണ് മെഴ്സിഡസ് ലിമോസിന്‍ പ്രസിഡന്‍റിനായി സര്‍ക്കാര്‍ വാങ്ങുന്നത്. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാക്കി ഈ ലിമോസിനെ മാറ്റാന്‍ മൂന്നു മാസത്തിലധികമെടുത്തു. ഫ്ലാറ്റ് ടയറുകളില്‍ ഓടാനുള്ള ശേഷി, ഏതെങ്കിലും തരത്തിലുള്ള ആഘാതങ്ങളുണ്ടായാല്‍ സ്വയം പ്രതിരോധ ശേഷിയുള്ള ഇന്ധന ടാങ്ക്, തീപ്പിടിത്തം തടയാനുള്ള സംവിധാനം തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ ലിമോസിന്‍ ഉള്‍ക്കൊള്ളുന്നു.
അഭിമുഖമായിരുന്ന് മീറ്റിംഗ് നടത്തുവാനും മറ്റുമുള്ള ഉയര്‍ന്ന സ്ഥല സൗകര്യം ലിമോസിനകത്തുണ്ട്. ഡ്രൈവര്‍ കാബിന്‍ പ്രത്യേകമായതിനാല്‍ സ്വകാര്യത സംരക്ഷിക്കപ്പെടുന്നു. മൊത്തം നീളം 6356 എംഎം ആണ്. 5513 സിസി ഡിസ്പ്ലേസ്മെന്‍റുള്ള 12 സിലിണ്ടര്‍ ബൈ-ടര്‍ബോ എന്‍ജിന്‍ 517 കുതിരശക്തായാണ് പ്രദാനം ചെയ്യുന്നത്.
കാറിനു പുറത്ത് വിഷവായു പരത്തുന്ന തരത്തില്‍ ഏതെങ്കിലും ആക്രമണമുണ്ടായാല്‍ ചെറുക്കുവാന്‍ പുള്‍മാന് ശേഷിയുണ്ട്. ഇതിന്‍റെ പ്രത്യേക എയര്‍ ഇന്‍ടേക്ക് സംവിധാനം ശുദ്ധവായു മാത്രം അകത്തേക്ക് കടത്തി വിടുന്നതാണ്.
2010 ദില്ലി ഓട്ടോ എക്സ്പോയില്‍ പുള്‍മാന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications








