പ്രേതസുന്ദരി ഇന്ത്യയില്‍!

റോള്‍സ് റോയ്സ് ഗോസ്റ്റിന്‍റെ പുതിയ പതിപ്പ് ഇനി ഇന്ത്യന്‍ നിരത്തുളിലും കാണാം. 3.05 കോടി രൂപയാണ് വില. 6.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ പ്രേതസുന്ദരിക്കുള്ളത്.
ഇന്ത്യന്‍ വിപണിയില്‍ ആഡംബരക്കാറുകള്‍ക്ക് ഡിമാന്‍റ് വര്‍ധിക്കുന്നത് പ്രമാണിച്ചാണ് പുതിയ പതിപ്പ് രംഗത്തിറക്കുന്നതെന്ന് ബ്രിട്ടിഷ് കമ്പനിയായ റോള്‍സ് റോയ്സ് പറയുന്നു. ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഓരോ മൂന്ന് റോള്‍സ് റോയ്സ് കാറുകളില്‍ ഒന്ന് പുതിയ ഗോസ്റ്റ് ആയിരിക്കുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍. പുതിയ പതിപ്പില്‍ റോയ്സിന്‍റെ വീല്‍ബേസ് കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 80 യൂണിറ്റ് റോള്‍സ് റോയ്സ് കാറുകള്‍ വിറ്റതായി കമ്പനി വ്യക്തമാക്കുന്നു. ഇതിനിയും കൂടുമെന്ന കാര്യത്തില്‍ സംശയം റോയ്സിനില്ല. കാര്‍ വിപണിയില്‍ പൊതുവില്‍ മാന്ദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ആഡംബര വിപണിയെ ഇതൊന്നും ബാധിച്ചിട്ടില്ല.
ഇന്ത്യയില്‍ റോള്‍സ് റോയ്സ് കാറുകളുടെ നെറ്റ്‍വര്‍ക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. നിലവില്‍ ദില്ലിയും മുംബൈയിലും മാത്രമാണ് റോയ്സിന് ഡീലര്‍ഷിപ്പുള്ളത്. റോള്‍സ് റോയ്സ് ഫാന്‍റം, ഗോസ്റ്റ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്.


Click it and Unblock the Notifications








