ലോറയ്ക്ക് കഴിവ് ഒന്നരലക്ഷം, ഫാബിയയ്ക്ക് അരലക്ഷം

Skoda Fabia
ഈ ഉത്സവക്കാലത്ത് നിങ്ങള്‍ക്കൊപ്പം അര്‍മാദിക്കാന്‍ സ്കോഡയുമെത്തുന്നു. ഡിസ്കൗണ്ട് വാഗ്ദാനങ്ങളുടെ ഹെലികോപ്റ്ററുകള്‍ പറന്നുനടക്കുന്ന ഓട്ടോവിഹായസ്സിലേക്ക് സ്കോഡ ഒരു ജെറ്റ് വിമാനമാണ് പറത്തിവിട്ടിരിക്കുന്നത്.

സ്കോഡ ലോറയ്ക്ക് 1.48 ലക്ഷം കിഴിവാണ് ഈ ഉത്സവ സീസണില്‍ സ്കോഡ നല്‍കുന്നത്. ഫാബിയ ഹാച്ച്ബാക്കിന് 61,700 രൂപയാണ് കിഴിവ്!

ഡിസ്കൗണ്ടുകള്‍ സ്കോഡയുടെ പെട്രോള്‍ പതിപ്പുകള്‍ക്ക് മാത്രമേയുള്ളൂ എന്നുമറിയുക. ലോറ 1.8 ക്ലാസിക്, 1.8 ആംബിയന്‍റെ എന്നീ പതിപ്പുകള്‍ക്കാണ് ‍ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ളത്. ഫാബിയ 1.6 എം പി ഐ എലഗന്‍സിനാണ് 61,700 രൂപ കിഴിവുള്ളത്. യേതിക്ക് ഡീസല്‍ പതിപ്പ് മാത്രമാണുള്ളത്. ഈ വാഹനത്തിനും 75,000 രൂപ ഡിസ്കൗണ്ടുണ്ട്. ഡിസ്കൗണ്ടുകള്‍ ഒക്ടോബര്‍ 31 വരെ മാത്രമേ ലഭ്യമാകൂ.

നിലവില്‍ സ്കോഡ ലോറയുടെ ബേസ് പതിപ്പിന് 12.44 ലക്ഷം രൂപയാണ് വില. ഡിസികൗണ്ട് തുക കിഴിച്ചാല്‍ 10.96 രൂപ. ടോപ് വേരിയന്‍റായ ആംബിയെന്‍റിന് 13.48 ലക്ഷം രൂപയാണ് നടപ്പ് വില. ഈ കാര്‍ 12 ലക്ഷത്തിന് ഗാരേജിലെത്തിക്കാം.

6.11 ലക്ഷം വിലമതിപ്പുള്ള ഫാബിയ എം പി ഐ എലഗന്‍സ് വിലക്കിഴിവ് വരുന്നതോടെ 5.5 ലക്ഷത്തിന് വിപണിയില്‍ ലഭ്യമാകും. ഫാബിയയുടെ 1.2 എംപിഐ എലഗന്‍സിന്‍റെ വില 5.25-ലേക്ക് താഴും. നിലവിലെ വില 5.79 ലക്ഷമാണ്. ഫാബിയ 1.2 എംപിഐ ആംബിയന്‍റെക്ക് 44,700 രൂപയാണ് കിഴിവ് ലഭിക്കുക. വില 4.54 ലക്ഷത്തിലേക്ക് താഴും.

ഫാബിയയുടെ ബേസ് പതിപ്പായ 1.2 എംപിഐ ക്ലാസ്സിക്കിന് 28,700 രൂപയാണ് കിഴിവ് ലഭിക്കുക. 4.15 ലക്ഷം രൂപയ്ക്ക് ഈ മാസം 31 വരെ ഈ പതിപ്പ് ലഭിക്കും.

More from DriveSpark

Article Published On: Friday, October 7, 2011, 11:09 [IST]
English summary
Skoda joins the festival melee but continues the on-going trend of automakers limiting their discounts to mainly petrol versions of their cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X