മാരുതിയില്‍ മിന്നല്‍ പണിമുടക്ക്

Strike
മാരുതി മനെസര്‍ പ്ലാന്‍റില്‍ മിന്നല്‍ പണിമുടക്ക്. ആയിരത്തോളം വരുന്ന ദിവസ വേതന തൊഴിലാളികളെ തിരിച്ചെടുക്കാന്‍ മാനേജ്‍മെന്‍റ് വിസമ്മതിക്കുന്നതാണ് തൊഴിലാളികളെ നീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്. മാരുതി തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സുസുക്കി പവര്‍ട്രെയിന്‍, സുസുക്കി കാസ്റ്റിംഗ്സ്, സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ എന്നീ കമ്പനികളിലെ തൊഴിലാളികളും ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ സമരത്തില്‍ പങ്കുചേര്‍ന്നു.

മൊത്തം ഏഴായിരത്തോളം തൊഴിലാളികളാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസം മുഴുവന്‍ നീണ്ടു നിന്ന സമരത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മാനേജ്‍മെന്‍റ് കാണിച്ചത്. മാനേജ്‍മെന്‍റിന്‍റെ കടുപിടിത്തത്തിന് ഒടുവില്‍ തൊഴിലാളികള്‍ വഴങ്ങുകയും നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് എല്ലാ തൊഴിലാളികളെയും മാരുതി തിരിച്ചെടുക്കേണ്ടതായിരുന്നു. എന്നാല്‍ ആയിരത്തോളം വരുന്ന ദിവസ വേതന തൊഴിലാളികളെ തിരിച്ചെടുക്കുകയില്ല എന്ന നിലപാടാണ് മാരുതി കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം, തൊഴിലാളികള്‍ സമരം ചെയ്യുന്നതിലൂടെ "നല്ലനടപ്പ് കരാറി"ലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന് മാരുതി മാനേജ്‍മെന്‍റ് ആരോപിച്ചു.

12 യൂണിയനുകളാണ് ഇപ്പോള്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആയിരത്തോളം ദിവസ വേതന തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് മാരുതി മാനേജ്‍മെന്‍റ് ഉറപ്പ് നല്‍കുന്ന നിമിഷത്തില്‍ പ്ലാന്‍റിലെ ഉല്‍പാദനം പുനരാരംഭിക്കുമെന്ന് സുസുക്കി പവര്‍ട്രെയിനിലെ തൊഴിലാളി യൂണിയന്‍ നേതാവ് സുബ് സിംഗ് വ്യക്തമാക്കി.

2000-ത്തോളം തൊഴിലാളികള്‍ ഫാക്ടറി പരിസരത്ത് കുത്തിയിരിപ്പ് സമരത്തിലാണ്. മാനേജ്‍മെന്‍റിന് അനുകൂലമായി നിലപാടെടുക്കുന്ന 170 തൊഴിലാളികള്‍ സ്ഥലം വിട്ടിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, October 8, 2011, 10:56 [IST]
English summary
On Friday, at least 7,000 employees stopped work at its parent Suzuki Motor Corp.’s units and other parts suppliers in Manesar to protest against Maruti’s decision to renege on a promise to take back about 1,000 contract workers who had signed its “good-conduct bond”.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X