പൊലീസിന് ഇനി 'ഊതിക്കല്‍' നിര്‍ത്താം

Test
വെള്ളമടിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ ചില ഉപകരണങ്ങള്‍ ലഭ്യമാണെങ്കിലും നമ്മുടെ പൊലീസ് വ്യാപകമായി ഉപയോഗിക്കുന്നത് പ്രാകൃതമെങ്കിലും വളരെ കാര്യക്ഷമമായ ഒരു ഉപകരണമാണ്. ബൈക്ക് യാത്രക്കാരന്‍ പൊലീസുകാരന്‍റെ മുഖത്തേക്ക് ഊതുകയാണ് വേണ്ടത്. മൂക്ക് കാര്യം പെട്ടെന്ന് മനസ്സിലാക്കിയെടുക്കും.

നോര്‍വെയിലെ ഈസ്റ്റ് ആന്‍ജലിയ സര്‍വകലാശാലയുടെ ഉപവിഭാഗമാണ് ഇന്‍റലിജന്‍റ് ഫിംഗര്‍പ്രിന്‍റിംഗ് എന്ന സ്ഥാപനം. അവിടെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന പോള്‍ യേറ്റ്സും കൂട്ടരും ചേര്‍ന്ന് പുതിയൊരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. ഈ ഉപകരണത്തില്‍ വിരല്‍ അമര്‍ത്തുകയേ വേണ്ടൂ. കാര്യങ്ങള്‍ മിക്കതും വെളില്‍ വരും. ഏത് തരം ഡ്രഗ്, എത്ര അളവില്‍ ചെന്നിട്ടുണ്ടെന്ന് വ്യക്തമായി മെഷീന്‍ കാണിച്ചു തരും.

പ്രത്യേക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത സ്വര്‍ണ നാനോകണങ്ങള്‍ വിരലടയാളത്തില്‍ പുരട്ടുകയാണ് ഈ ഉപകരണം ആദ്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വര്‍ണത്തരികള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ മാത്രം ഇതെന്താ വല്ല നിധിയുമാണോ എന്നല്ലേ നിങ്ങളുടെ ചോദ്യം. ഇത് ബൈക്കില്‍ പാഞ്ഞുനടക്കുന്ന പിള്ളാരെ വഴിയരികില്‍ നിന്ന് പിടിച്ച് ക്വാട്ട തികയ്ക്കുന്ന നമ്മുടെ പൊലീസിന് വേണ്ടി ഉണ്ടാക്കിയതല്ല എന്നു മാത്രം തല്‍ക്കാലം കരുതുക. ഈ ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുമ്പോള്‍ മാത്രം ഇത്തരം ആശങ്കകള്‍ക്ക് ഇടം കൊടുത്താല്‍ മതിയാകും.

More from DriveSpark

Article Published On: Saturday, October 8, 2011, 14:56 [IST]
English summary
Intelligent Fingerprinting, a company spun out from the University of East Anglia have developed a handheld device that police can use to detect breakdown products from drugs excreted through sweat pores in the fingertips.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X