ആള്‍ട്ടോക്കെതിരെ ഇയോണ്‍ 13ന്

ഒക്ടോബര്‍ മാസം ഒന്നാം തിയ്യതി തന്നെ ഹ്യൂണ്ടായി ഇയോണിന്‍റെ ബുക്കിംഗ് തുടങ്ങിയിരുന്നു. മികച്ച പ്രതികരണം തന്നെയാണ് വിപണിയില്‍ നിന്ന് ഇയോണിന് ലഭിക്കുന്നത്. മാരുതി ആള്‍ട്ടോയെ എതിരിടാന്‍ തക്ക സന്നാഹങ്ങളോടെയാണ് ഇയോണിന്‍റെ വരവ്. ഇനിയും ഒരു പുതുക്കലിന് വിധേയമാകാത്ത ആള്‍ട്ടോയുടെ പഴഞ്ചന്‍ ഡിസൈനില്‍ മടുപ്പുള്ളവര്‍ ഇയോണിനെ തേടിച്ചെല്ലുകയാണ്. ഇയോണിന് തുടക്കത്തില്‍ തന്നെ നല്ല പ്രതികരണം ലഭിക്കുന്നതിന്‍റെ കാരണങ്ങളില്‍ ഒന്ന് ആള്‍ട്ടോ ഡിസൈന്‍ കാലഹരണപ്പെട്ടതു തന്നെയാണെന്നു കാണാം. ബ്രാന്‍ഡ് വിശ്വാസ്യതയാണ് മാരുതിക്കുള്ള മുന്‍തൂക്കം.
2.5 ലക്ഷം മുതല്‍ ഇയോണ്‍ വില കാണും. 21 കിമി മൈലേജ് എആര്‍എഐ ഉറപ്പു നല്‍കുന്നതായി ഇന്‍റര്‍നെറ്റില്‍ പരക്കുന്ന ഊഹാത്മക ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടുന്നു. 814 സിസി പെട്രോള്‍ എന്‍ജിനാണ് ഇയോണിനുള്ളത്. 56 കുതിരശേഷിയും 76.5 എന്‍ എം ടോര്‍ക്കുമാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ള സാങ്കേതിക സവിശേഷതകള്‍.
ഇന്ത്യന്‍ വിപണിക്ക് മാത്രമായുള്ള ആദ്യത്തെ ഹ്യൂണ്ടായ് കാറാണ് ഇയോണ്‍. വിലക്കുറവിലും കാറിനകത്തെ സ്ഥലസൗകര്യത്തിലും ഉദാരമാണ് തങ്ങളുടെ പുതിയ കാറെന്ന് ഹ്യൂണ്ടായ് പറയുന്നു.


Click it and Unblock the Notifications








