മാരുതി സമരം: 10 തൊഴിലാളികളെ പുറത്താക്കി

തൊഴിലാളി സമരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായ ചിലരെ തങ്ങള്‍ "മോചിപ്പിച്ചതായി" മാരുതി അധികൃതര്‍ അവകാശപ്പെട്ടു. എല്ലാ വിഭാഗത്തിലും പെട്ട തൊഴിലാളികളുള്‍പ്പെടെ 3000-ത്തോളം പേരാണ് മനെസര്‍ പ്ലാന്‍റിലുള്ളത്. ഇവരില്‍ എഴുപതോളം പേര്‍ മാരുതി മാനേജ്‍മെന്‍റിനെ അനുകൂലിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരേപിച്ചാണ് മാരുതിയുടെ പുതിയ പുറത്താക്കലുകള്‍ നടന്നിരിക്കുന്നത്.
അതേസമയം മനെസര്‍ പ്ലാന്‍റ് സമരം മാരുതിയുടെ ഓഹരി നിലയെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. 3.17% കണ്ട് ഷെയറൊന്നിന് ഇടിവുണ്ടായിട്ടുണ്ട്.
മനെസറിലെ സുസുക്കി പവര്‍ട്രെയിന്‍, സുസുക്കി മോട്ടോര്‍സൈക്കിള്‍സ്, സുസുക്കി കാസ്റ്റിംഗ്സ് എന്നീ കമ്പനികളിലെ തൊഴിലാളികളും സമരത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്. മൊത്തം ഏഴായിരത്തോളം തൊഴിലാളികളാണ് സമരരംഗത്തുള്ളത്.


Click it and Unblock the Notifications








