മെഴ്സിഡസ് കാറുകള്‍ പാട്ടത്തിന്

നിലവില്‍ കാറുകള്‍ പാട്ടത്തിനെടുക്കുന്നത് ഇന്ത്യന്‍ വിപണിക്ക് അത്ര പരിചിതമായ ഇടപാടല്ല. ഡീലര്‍മാര്‍ വഴിയാണ് ഇടപാട് നടക്കുക. ഒരു പ്രത്യേക കാലാവധിവരെ കാര്‍ കൈവശം വെക്കാന്‍ പാട്ടത്തിനെടുത്തയാള്‍ക്ക് അധികാരമുണ്ടായിരിക്കും. ഡീലര്‍മാര്‍ക്ക് സെക്കന്‍ഡ്‍ ഹാന്‍ഡ് കാറുകള്‍ വിപണിയില്‍ നിന്നു വാങ്ങിയും ലീസിന് നല്‍കാന്‍ കഴിയും.
വിപണിസാധ്യത ഉണ്ടെന്നു തന്നെയാണ് മെഴ്സ് കരുതുന്നത്. എന്‍ട്രിലെവല്‍ കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു പ്രത്യേക കാലയളവ് വരെ ആഡംബര കാറുകള്‍ കൈവശം വെക്കാം എന്നത് മികച്ച ഒരു ബദല്‍ ആയി അനുഭവപ്പെട്ടേക്കാം.
ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ഏര്‍പാട് വിപണിയിലിന്ന് സജീവമാണ്.


Click it and Unblock the Notifications








