സ്റ്റീവ് ജോബ്സിന്‍റെ നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍

Steve Jobs
ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‍സിന്‍റെ മരണം സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒരു വെറും കമ്പനി സ്ഥാപിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. ആപ്പിള്‍ എന്ന സ്ഥാപനത്തിന്‍റെ വളര്‍ച്ചയെക്കാള്‍ സൈബര്‍ ലോകത്തിന് സ്റ്റീവ് നല്‍കിയ ദാര്‍ശനിക തെളിച്ചത്തിന്‍റെ പേരിലാണ് അദ്ദേഹം ഓര്‍മിക്കപ്പെടുക. ഈവക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ താരതമ്യേന ചെറിയ ഒരു വിഷയം കൂടി ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സ്റ്റീവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം എങ്ങനെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു കാര്‍ ഓടിച്ചിരുന്നത്?

2007 മോഡല്‍ മെഴ്സിഡസ് ബെന്‍സ് എസ്എല്‍55 എഎംജി കാറാണ് സ്റ്റീവിന് സ്വന്തമായുണ്ടായിരുന്നത്. ട്രാഫിക് നിയമങ്ങള്‍ വലിയ വിട്ടുവീഴ്ചകളില്ലാതെ പാലിക്കപ്പെടുന്ന അമേരിക്കന്‍ നഗരങ്ങളില്‍ സ്റ്റീവ് എങ്ങനെയാണ് തന്‍റെ കാറിനെ ഒളിച്ചുകടത്തിയത്. അമേരിക്കന്‍ ബ്ലോഗര്‍മാരുടെ സംശയം ഒടുങ്ങുന്നില്ല.

പലരും പലതരത്തിലുള്ള സിദ്ധാന്തങ്ങളുമായി രംഗത്തുണ്ട്. കാലിഫോര്‍ണിയ ഗതാഗത വകുപ്പ് നല്‍കുന്ന ആ വൃത്തികെട്ട നമ്പര്‍ പ്ലേറ്റ് തന്‍റെ വിലകൊടുത്തു വാങ്ങിയ കാറില്‍ പതിക്കാന്‍ സ്റ്റീവ് ഇഷ്യപ്പെട്ടിരുന്നില്ലെന്നാണ് ഒരു വിദ്വാന്‍റെ ന്യായം പറച്ചില്‍.

സ്റ്റീവിന് സ്വകാര്യത സൂക്ഷിക്കുന്നത് പ്രമാണിച്ച് ചില ഇളവുകള്‍ അധികൃതര്‍ നല്‍കിയിരുന്നതായി മറ്റൊരാള്‍ പറയുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടിയാണ് സ്റ്റീവിന്‍റേതെന്ന് ആളുകള്‍ക്ക് തിരിയാന്‍ മാത്രമേ ഈ പരിപാടി ഉപകരിക്കൂ എന്ന് വേറൊളുടെ മറുപടി.

ആപ്പിളിന്‍റെ സ്ഥാപകന്‍ അതിനിഗൂഢമായ ചില സാങ്കേതിക മന്ത്രവാദങ്ങള്‍ നമ്പര്‍പ്ലേറ്റില്‍ നടത്തിയിരുന്നെന്നാണ് ഒരു അമേരിക്കന്‍ സാങ്കേതിക അന്ധവിശ്വാസി വിശ്വസിക്കുന്നത്. ട്രാഫിക് പൊലീസിനെ കാണുന്ന മാത്രയില്‍ നമ്പര്‍ പ്ലേറ്റില്‍ നമ്പരുകള്‍ തെളിയുമത്രേ!

കുറച്ചുകൂടി വിശ്വസിക്കാന്‍ സൗകര്യമുള്ള ഒരു സിദ്ധാന്തം, സ്റ്റീവ് വളരെ കുറച്ചു മാത്രമേ യാത്ര ചെയ്തിരുന്നുള്ളൂ എന്നതാണ്. ഇക്കാരണത്താല്‍ ട്രാഫിക് പൊലീസിന്‍റെ കണ്ണില്‍ അദ്ദേഹം പെടുകയുണ്ടായില്ല പൊലും!

More from DriveSpark

Article Published On: Monday, October 10, 2011, 16:18 [IST]
English summary
Steve Jobs drove a silver 2007 Mercedes-Benz SL55 AMG without a license plate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X