ബോഷ് സമരം സമവായമായില്ല

Bosch
ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങളുടെ നിര്‍മാതാവായ ബോഷ് പ്ലാന്‍റില്‍ കഴിഞ്ഞ മാസം 28-ന് തുടങ്ങിയ തൊഴിലാളി സമരത്തില്‍ ഇനിയും സമവായമായില്ല. കഴിഞ്ഞ ദിവസം മാനേജ്‍മെന്‍റും തൊഴിലാളികളും തമ്മില്‍ കര്‍ണാടക അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ രണ്ടാംവട്ട ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

കാര്‍ വിപണിയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന മാന്ദ്യം മൂലം ബോഷ് ചില കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെയാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഉല്‍പാദനത്തിന്‍റെ ചില പ്രധാന ഭാഗങ്ങള്‍ പുറംകരാര്‍ നല്‍കുവാന്‍ ബോഷ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്‍റെ ഭാഗമായി നാല്‍പതോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. കൂടുതല്‍ ഉല്‍പന്നങ്ങള്‍ പുറംകരാര്‍ നല്‍കാന്‍ കമ്പനിക്ക് പരിപാടിയുണ്ടെന്ന് സൂചനയുണ്ട്. ഇതോടെ തൊഴിലാളികള്‍ പണിമുടക്ക് സമരം പ്രഖ്യാപിക്കുകയായിരുന്നു.

പണിമുടക്കിനെ തുടര്‍ന്ന് കമ്പനി അടച്ചതായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബോഷ് സെപ്തംബര്‍ 29-ന് അറിയിപ്പ് നല്‍കി.

ഇരുകക്ഷികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

മാരുതി സുസുക്കിയുടെ ഹരിയാണയിലെ മനെസര്‍ പ്ലാന്‍റിലും തൊഴിലാളി സമരം കൊടുമ്പിനി കൊണ്ടിരിക്കുകയാണ്.

More from DriveSpark

Article Published On: Tuesday, October 11, 2011, 11:21 [IST]
English summary
The standoff between the management of Bosch Ltd and the workers continues as the second round of conciliation talks between the employees' union and the company before the Additional Labour Commissioner of Karnataka failed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X