മാരുതിയെ കാത്തിരിക്കുന്നവര്‍ക്ക് നിരാശ

Maruti Strike
മാരുതി സുസുക്കി മനെസര്‍ പ്ലാന്‍റ് പൂര്‍ണമായും അടച്ചിടാന്‍ മാരുതി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മാരുതിയിലെ സമരെ സമീപത്തുള്ള സുസുക്കി പ്ലാന്‍റിലേക്കും പടര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് കമ്പനി. സുസുക്കി പവര്‍ട്രെയിന്‍ ലിമിറ്റഡില്‍ നിന്നാണ് മാരുതി ആള്‍ട്ടോ കെ10 ഉള്‍പെടെയുള്ള വാഹനങ്ങളില്‍ ഉപയോഗിക്കുന്ന കെ സീരീസ് എന്‍ജിനുകള്‍ പുറത്തു വരുന്നത്. ഇതൊടെ മാരുതിയുടെ എല്ലാ വാഹനങ്ങളെയും സമരം ബാധിച്ചിരിക്കുകയാണ്.

മാരുതിയുടെ വാഹനങ്ങള്‍ക്കായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ് ഈ വാര്‍ത്ത. പത്തു മാസം കാത്തിരുന്നാലും ഈയിടെ വിപണിയില്‍ എത്തിയ പുതിയ സ്വിഫ്റ്റ് കൈയിലെത്തില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. മനെസര്‍ പ്ലാന്‍റില്‍ തന്നെ ഉല‍്‍പാദിപ്പിക്കുന്ന എ സ്റ്റാര്‍, ഡിസൈര്‍ എന്നീ കാറുകളും ക്ഷാമകാലം അനുഭവിക്കുകയാണ്.

മനെസര്‍ പ്ലാന്‍റ് അടക്കം പ്രദേശത്ത് മൂന്ന് പ്ലാന്‍റുകളാണ് മാരുതിക്കുള്ളത്. സാഹചര്യങ്ങളില്‍ മാറ്റം വരുന്നതുവരെ മനെസറിലെയും ഗുഡ്‍ഗാവിലെയും പ്ലാന്‍റുകള്‍ അടച്ചിടാന്‍ ആലോചിക്കുന്ന കാര്യം മാരുതി സുസുക്കി വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെടിവെപ്പ് അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ പ്ലാന്‍റില്‍ അരങ്ങേറുകയുണ്ടായി. തൊഴിലാളികള്‍ പ്ലാന്‍റ് പിടിച്ചെടുത്തുവെന്ന ആരോപണവുമായി മനെസര്‍ പ്ലാന്‍റ് മാനേജ്‍മെന്‍റ് രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പൊലീസ് സേനയെ നേരിട്ട് ഇടപെടുവിക്കാനുള്ള മാനേജ്‍മെന്‍റിന്‍റെ തന്ത്രമാണിതെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

More from DriveSpark

Article Published On: Tuesday, October 11, 2011, 14:11 [IST]
English summary
A Maruti Suzuki spokesperson has confirmed the company was planning to shut down its operations at both Manesar and Gurgaon until the situation improves.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X