സ്കോഡ റാപിഡ് അവതരിപ്പിച്ചു

ഫോക്സ്‍വാഗണ്‍ സെഡാനായ വെന്‍റോയുടെ പ്ലാറ്റ്ഫോമിലാണ് റാപിഡ് നിര്‍മാണം. വിപണിയില്‍ മുന്‍പുണ്ടായിരുന്ന സ്കോഡ ഒക്ടെവിയയ്ക്ക് പകരക്കാരനായിട്ടാണ് റാപിഡിന്‍റെ വരവ്. റാപിഡ് എന്ന പേര് തന്നെയാകും ഇന്ത്യന്‍ വിപണിയിലുമെന്നത് ഉറപ്പില്ല. ലോററ്റ എന്ന പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഫോക്സ്‍വാഗണ്‍ ഗ്രൂപ്പ് ഇതേ വാഹനം ചില വിപണികള്‍ ലോററ്റ എന്ന പേരില്‍ എത്തിച്ചിട്ടുണ്ട്. സ്കോഡ ലോറയുടെയും ഫോക്സ്‍വാഗണ്‍ ജെറ്റയുടെയും പേരുകള്‍ ചേരുംപടി ചേര്‍ത്തതാണ് ലോററ്റ!
റാപിഡ് ആദ്യം അവതരിക്കുന്നത് ഫ്രാങ്കഫര്‍ട് ഷോയില്‍ ഡി കണ്‍സെപ്റ്റ് എന് പേരിലാണ്. യൂറോപ്പ്, റഷ്യ, ചൈന എന്നീ പ്രദേശങ്ങളിലും ഏതാണ്ട് ഒരേ സമയത്ത് ലോഞ്ചിംഗ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റാപിഡിന്‍റെ അവതരണം എന്‍ഡിടിവി ഒക്ടോബര്‍ 15 ശനിയാഴ്ച 1.30ന് സംപ്രേഷ്വണം ചെയ്യും.


Click it and Unblock the Notifications








