അപ്! വിപണിയില്‍!

ബ്രിട്ടിഷ് വിപണിയില്‍ എന്‍ട്രി ലെവല്‍ മോഡലുകള്‍ വരെ ഉയര്‍ന്ന സവിശേഷതകള്‍ കുത്തി നിറച്ചാണ് ഫോക്സ്‍വാഗണ്‍ അപ് വിപണിയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ചെറുകാറുകളുടെ ബേസ് പതിപ്പുകളില്‍ കാണാത്ത ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എയര്‍ബാഗുകള്‍, സ്റ്റീല്‍ വീലുകള്‍ എന്നിവ അപ്പിന്‍റെ ബേസ് പതിപ്പില്‍ ബ്രിട്ടിഷ് വിപണിക്കായി നല്‍കിയിട്ടുണ്ട്.
1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഉയര്‍ന്ന പതിപ്പിന് ഏഴ് ലക്ഷത്തിനടുത്താണ് വില. ഇതില്‍ സെന്‍ട്രല്‍ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുണ്ട്. ഉയര്‍ന്ന പതിപ്പിന്‍റെ എന്‍ജിന്‍ 75 കുതിരശക്തി ശേഷിയുള്ളതാണ്. താഴ്ന്ന പതിപ്പിന്‍റേത് 60 കുതിരശക്തിയാണ്.
അപ്പിന്‍റെ ഡെലിവറി ഡിസംബര്‍ മാസത്തോട് അടുപ്പിച്ച് മാത്രമേ നടക്കുകയുള്ളൂ


Click it and Unblock the Notifications








