കാആആആര്‍ കേരളത്തില്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
Nissan Sunny
അങ്ങനെ സണ്ണി കേരളത്തിലുമെത്തി. 5.8 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍. രാജ്യത്തെമ്പാടുമായി 30,000 സണ്ണികളെ വിറ്റഴിക്കുക എന്നതാണ് നിസ്സാനിന്‍റെ ലക്ഷ്യം. വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിലവില്‍ അനുകൂലമാണ്. കേരളത്തിലും മികച്ച വില്‍പന കിട്ടുമെന്നാണ് നിസ്സാന്‍ കരുതുന്നത്. ഇതൊരു വെറും കാര്‍ അല്ലല്ലോ. കാആആആര്‍ ആണല്ലോ!

സണ്ണിയുടെ ‍‍ഡെലിവറി ഈ മാസം ഒടുവില്‍ ആരംഭിക്കും. തികച്ചും മത്സരക്ഷമമായ വിലനിലവാരത്തില്‍ വിപണിയിലെത്തിയ സണ്ണി വളരെ പെട്ടെന്നു തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കാത്തിരിപ്പ് സമയം കൂടാതെ തന്നെ ഡെലിവറി നടക്കുമെന്നാണ് നിസ്സാനിന്‍റെ വാഗ്ദാനം.

എക്സഇ, എക്സ്എല്‍, എക്സ്‍വി എന്നിങ്ങനെ മൂന്ന് ട്രിം വേരിയന്‍റുകളിലാണ് സണ്ണിയെ ലഭിക്കുക. 5.78, 6.88, 7.68 എന്നിങ്ങനെ കേരളത്തിലെ വിപണിവില. 16.95 ആണ് സണ്ണിയുടെ മൈലേജ്.

English summary
Nissan Motors India launched their Sunny sedan in Kerala earlier this week with a base price of Rs 5.78 lacs.
Story first published: Wednesday, October 12, 2011, 13:24 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark