ഓക്സ്ഫോര്‍ഡില്‍ നിന്ന് റോബോട്ടിക് കാര്‍!

വാഹനത്തിനല്‍ ഘടിപ്പിച്ച വിവിധ സെന്‍സറുകള്‍ നില്‍ക്കുന്ന ചുറ്റുപാടിനെ കൃത്യമായി മനസ്സിലാക്കുകയും കൂടുതല്‍ സുരക്ഷിതമായി പ്രതികരിക്കുകയും ചെയ്യുന്നു. ഓട്ടോമൊബൈല്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തിലുള്ള പഠനമാണിതെന്ന് സര്‍വകലാശാലയിലെ പ്രഫ. ന്യൂമാന്‍ പറയുന്നു. കൃത്രിമബുദ്ധിയുള്ള കാറുകളായിരിക്കും ഇനിയൊരു കാലത്ത് റോഡുകളെ കീഴടക്കുക.
ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു കാര്‍ അവതരിപ്പിച്ചിരുന്നു. ഓക്സ്ഫോര്‍് കാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമാകുന്നത് കുറഞ്ഞ തോതില്‍ സെന്‍സറുകള്‍ ഉപയോഗിക്കുന്നുവെന്നതിനാലാണ്. സ്ട്രീറ്റ് മാപ്പുകളെയാണ് ഇത് കൂടുതലും ആശ്രയിക്കുന്നത്. ഓടുന്ന തെരുവുകളിലെ തല്‍സമയ സ്ഥിതിഗതികള്‍ അറിയാന്‍ മാത്രം സെന്‍സറുകള്‍ ഉപയോഗിക്കുന്നു.
നിസ്സാന്‍ മോട്ടോഴ്സുമായി ചേര്‍ന്നാണ് പുതിയ സാങ്കേതിക പരീക്ഷണങ്ങളുമായി ഓക്സ്ഫോര്‍ഡ് മുന്നോട്ടു പോകുന്നത്.


Click it and Unblock the Notifications








