അടരുകളുള്ള കാംപര്‍ വാന്‍

സ്പേസ് ഏജ് ഡിസൈനാണ് ഈ കാംപര്‍ വാനിന്‍റേത്. പല മടക്കുകളുള്ള ഈ വാഹനം സ്ഥല സൗകര്യത്തിന്‍റെ കാര്യത്തിലും മുമ്പിലാണ്. ആവശ്യത്തിനനുസരിച്ച് മടക്കുകയും നിവര്‍ത്തുകയും ചെയ്യാം!
മടക്കുകള്‍ നിവര്‍ത്തിയാല്‍ ഒരു ഡബ്ള്‍ ഡക്കര്‍ വാഹനത്തിന്‍റെ വലിപ്പം വാനിന് കൈവരും. ഇക്കോ എന്നാണ് ഈ കാംപര്‍ വാഹനത്തിന്‍റെ പേര്.
സ്വകാര്യത ആവശ്യമാണെന്നു തോന്നിയാല്‍ ജനാലകള്‍ കറുപ്പിക്കാന്‍ കഴിയും. അഞ്ചോളം പേര്‍ക്ക് സുഖമായി കിടന്നുറങ്ങാനുള്ള സ്ഥലസൗകര്യം കാറിനകത്തുണ്ട്. അടുക്കള, ബാത്റൂം, ലഗേജ് ഏരിയ എന്നിവയുമുള്ള ഈ വാനിന്‍റെ നീളം 15 അടിയാണ്. ഓരോ മുറിയുടെയും ചുവരുകള്‍ മടക്കുവാനും നിവര്‍ത്തുവാനും കഴിയും. സീറ്റുകള്‍ മടക്കിവെച്ചാല്‍ ഒരാള്‍ക്കു കൂടിയുള്ള മുറിയായി. 2014-ല്‍ വിപണിയെ ലക്ഷ്യമാക്കി ഈ കാര്‍ നീങ്ങും.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന സാങ്കേതികതയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനമാണ് അടിസ്ഥാനപരമായി ഈ വാന്‍. ഒട്ടും കരിമ്പുക പുറന്തള്ളുകയില്ല. സോളാര്‍ പാനല്‍ ഉപയോഗിച്ച് ശേഖരിക്കുന്ന ഊര്‍ജ്ജം 24 മണിക്കൂര്‍ വരെ നിലനില്‍ക്കും. ഉയര്‍ന്ന സാന്ദ്രതയുള്ള ഗ്രാഫീന്‍ പാളികള്‍ കൊണ്ടാണ് ഇതിന്‍റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ഫിലിം പാളിയെക്കാള്‍ കനം കുറഞ്ഞതാണെങ്കിലും ഗ്രാഫൈന്‍ പാളി ഒരാന കയറിനിന്നാലും തകരുകയില്ല.
സാധാരണ കാംപര്‍ വാഹനങ്ങളുടെ ആകൃതിയല്ല ഇക്കോയ്ക്കുള്ളത്. മഴത്തുള്ളിയുടെ ആകൃതിയാണ് ഡിസൈനര്‍മാര്‍ ഇക്കോയ്ക്ക് നല്‍കിയത്.


Click it and Unblock the Notifications








