ഗുല്‍ പനാഗിന് ഓഡി ക്യൂ സ്വന്തം

Posted By:
To Follow DriveSpark On Facebook, Click The Like Button
Audi Q5
ബോളിവുഡ് നടി ഗുല്‍ പനാഗിന് ഓഡി ക്യൂ 5 ഇനി സ്വന്തം. 1999-ലെ മിസ് ഇന്ത്യ ജേതാവും അതേവര്‍ഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തിലെ ആദ്യ പത്ത് റാങ്കുകാരില്‍ ഒരാളുമായ പനാഗ് ചില പരമ്പരാഗത വേഷങ്ങളിലൂടെയാണ് ബോളിവുഡില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

ദോര്‍, ധൂപ്, മനോരമാ സിക്സ് ഫീറ്റ് തുടങ്ങിയ സിനിമകളിലെ നായികാസ്ഥാനം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നും പറയാം. വന്‍ വാണിജ്യ ചിത്രങ്ങളില്‍ അവസരം കുറയ്ക്കാന്‍ കാരണമായ ഒരു ഇമേജ് ഇത്തരം ചിത്രങ്ങള്‍ പനാഗിന് നല്‍കിയിട്ടുണ്ട്.

ജോണ്‍ അബ്രഹാമും ഇതേ കാര്‍ കുറച്ചുനാളുകള്‍ക്കു മുന്‍പ് സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2.0 എഫ് എസ് ഐ, 3.0 ടി‍ിഐ എന്‍ജിന്‍ പതിപ്പുകളില്‍ ഈ കാര്‍ ലഭ്യമാണ്. മികച്ച ഓഫ്റോ‍ഡ് ശേഷിയുണ്ട് ക്യൂ 5-ന്. 39.8 ലക്ഷം മുതല്‍ 45.98 ലക്ഷം വരെയുള്ള പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.

ഓഡി ഇന്ത്യയുടെ തലവന്‍ മൈക്കേല്‍ പേഷ്കെയാണ് ഓ‍‍ഡി ക്യൂ5 ഗുല്‍പനാഗിന് നല്‍കിയത്.

English summary
Former beauty queen, a model and an actress gets a brand new gift, the Audi Q5.
Story first published: Thursday, October 13, 2011, 18:29 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark