ഒഫീഷ്യല്‍: മഹീന്ദ്ര എക്സ് യു വി ബുക്കിംഗ് 8000

ഒരാഴ്ട മുന്‍പ് മാത്രമാണ് മഹീന്ദ്രയുടെ ഗ്ലോബല്‍ എസ് യു വി നിരത്തിലിറങ്ങിയത്. ആഗോളവിപണിയെ ലക്ഷ്യം വെച്ചുള്ളതാണ് ഈ വാഹനം. നാലു വര്‍ഷം മുന്‍പ് തുടങ്ങിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് എക്സ് യുവി യാഥാര്‍ത്ഥ്യമായത്. എസ് യു വിയുടെ ഡിസൈന്‍ പൂര്‍ണമായും "ദേശി"യാണെന്നും മഹീന്ദ്ര ഉടമസ്ഥതയിലുള്ള കൊറിയന്‍ കമ്പനി സാങ്‍യോങിന്‍റെ സ്വാധീനം ഒട്ടുമില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
ഡെലിവറി ഡേറ്റ് കൃത്യമായി പാലിക്കാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തുമെന്ന് ടീം മഹീന്ദ്ര ഉറപ്പുനല്‍കുന്നുണ്ട്. കൂടുതല്‍ ബുക്കിംഗ് ലഭിച്ചിരിക്കുന്നത് ഡബ്ലിയു 8 പതിപ്പിലെ പേള്‍ വൈറ്റ് നിറത്തിനാണ്. മറ്റ് നിറങ്ങള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് മഹീന്ദ്ര ഉപഭോക്താക്കളെ ബുക്കിംഗ് വേളയില്‍ അറിയിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിലും മഹീന്ദ്ര എക്സ് യു വി ലോഞ്ച് ചെയ്തുകഴിഞ്ഞു. ഗ്ലോബല്‍ എസ് യു വിയുടെ ആദ്യം വിദേശമാര്‍ക്കറ്റാണ് ദക്ഷിണാഫ്രിക്ക


Click it and Unblock the Notifications








