24 കോടിയുടെ ലംബോര്‍ഗിനി കാര്‍!

Lamborghini Aventador's replica
"ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എന്നു കേട്ടിട്ടുണ്ടോ" എന്നു ചേദിച്ചാല്‍ "ചൈന" എന്നു മറുപടി പറയും ചിലര്‍. സംഗതി സംഭവിച്ചത് പക്ഷെ ലണ്ടനിലാണ്! ഒറിജിനല്‍ ലംബോര്‍ഗിനിയുടെ മിനിയേച്ചര്‍ രൂപത്തിന് ലേലത്തില്‍ പ്രതീക്ഷിക്കുന്നത് 30,00,000 ലക്ഷം പൗണ്ടാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ഇരുപത്തിമൂന്നരക്കോടിയോളം രൂപ!

ഈയിടെ ഇന്ത്യന്‍ വിപണിയിലേക്കും എത്തിച്ചേര്‍ന്ന ലംബോര്‍ഗിനി അവന്‍റഡോറിന്‍റെ ഡിസൈനാണ് മിനിയേച്ചര്‍ രൂപം കടംകൊണ്ടിരിക്കുന്നത്. 4.12 കോടിയോളം രൂപയാണ് ഈ അവന്‍റഡോറിന് ഇന്ത്യയില്‍ വില.

കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുണ്ടാക്കിയ ശരീരത്തില്‍ സ്വര്‍ണനൂലുകളുടെ ആലഭാരങ്ങള്‍ പേറുന്നു ഈ കുഞ്ഞു അവന്‍റഡോര്‍. പ്ലാറ്റിനത്തിന്‍റെ സമ‍ൃദ്ധിയുള്ളതാണ് ഇന്‍റീരിയര്‍. സീറ്റുകളിലും ഹെ‍ഡ്‍ലൈറ്റുകളിലും ടയര്‍ റിമ്മുകളില്‍ പോലും ഡയമണ്ട് പതിച്ചിരിക്കുന്നു.

ജര്‍മന്‍ മോ‍ല്‍ നിര്‍മാതാവ് റോബര്‍ട്ട് ഗള്‍പന്‍ 500 മണിക്കൂറോളം മെനക്കെട്ട് നിര്‍മിച്ചതാണ് ഈ "കളിപ്പാട്ട"ത്തെ എന്ന് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. സ്വര്‍ണവും പ്ലാറ്റിനവുമാണ്കാറില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ദ്രവ്യങ്ങള്‍ എന്ന് റോബര്‍ട്ട് പറയുന്നു. ഫോര്‍മുല വണ്‍ കാറുകളില്‍ ഉപയോഗിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ എന്ന, കനം കുറഞ്ഞതും ഉറപ്പ് കൂടിയതുമായ ദ്രവ്യം കാറില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനെ ഒരു കലാസൃഷ്ടി എന്ന നിലയില്‍ കാണണമെന്നും അദ്ദേഹം പറയുന്നു.

More from DriveSpark

Article Published On: Saturday, October 15, 2011, 18:34 [IST]
English summary
Lamborghini Aventador miniature made of gold worth Rs 24 crore grabs headlines.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X