മാരുതി മിനി എംപിവി മൂന്നു മാസത്തിനകം

Maruti Ertiga
മാരുതിയുടെ മള്‍ട്ടി പര്‍പസ് വെഹിക്കിള്‍ സെഗ്മെന്‍റിലേക്കുള്ള പ്രവേശനം മൂന്നു മാസത്തിനകം നടക്കും. എം പി വി സെഗ്മെന്‍റിനെ ഭരിച്ചുകൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയ്ക്ക് ശക്തനായ എതിരാളിയായിട്ടാണ് മാരുതിയുടെ എര്‍ട്ടിഗയെ പരിഗണിക്കുന്നത്. ജനുവരിയില്‍ തന്നെ വിപണിയില്‍ ലോഞ്ച് നടക്കുമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആര്‍ 3 കണ്‍സെപ്റ്റ് എന്ന പേരില്‍ കഴിഞ്ഞ ദില്ലി എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നതാണ് എര്‍ട്ടിഗ. വിപണിയില്‍ ഉയര്‍ന്ന പ്രതീക്ഷകളോടെ വാഹനപ്രേമികള്‍ കാത്തിരിക്കുകായണ് മാരുതി എം പി വിയെ.

6 മുതല്‍ 9 ലക്ഷം വരെയുള്ള വിലനിലവാരത്തില്‍ ഒരു ഫാമിലി കാര്‍ എന്നതാണ് എര്‍ട്ടിഗയുടെ വിപണി ലക്ഷ്യം. ഏഴ് സീറ്റാണ് എര്‍ട്ടിഗയ്ക്കുള്ളത്. "കൈയിലൊതുങ്ങുന്ന" വിലനിലവാരത്തില്‍ എം പി വി വിപണിയിലെത്തും എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ മാരുതി തയ്യാറല്ല.

4.2 മീറ്റര്‍ ലെങ്താണ് എര്‍ട്ടിഗയ്ക്ക് ഉണ്ടായിരിക്കുക എന്ന ചില ഓട്ടോനിരീക്ഷര്‍ വെളിപ്പെടുത്തുന്നു. 2740 എം എം വീല്‍ബേസ് ഉണ്ടായിരിക്കും. ഇന്‍റീരിയറില്‍ പ്രീമിയം ലുക് ലഭിക്കത്തക്ക വിധത്തിലുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കും.

സുസുക്കിയുടെ പുതിയ കെ14 എന്‍ജിനായിരിക്കും എം പി വിക്കെന്ന് സൂചനയുണ്ട്. 1372 സിസി എന്‍ജിന്‍ 95 കുതിരശക്തി പ്രകടമാക്കും.

More from DriveSpark

Article Published On: Saturday, October 15, 2011, 12:10 [IST]
English summary
Come January and Maruti Suzuki, which sells every second car in the country, will take the wraps off Ertiga, its maiden entry in multi-purpose vehicles, or MPVs.
കൂടുതല്‍... #mpv #car #four wheeler #maruti suzuki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X