മാരുതി സമരക്കാര്‍ പ്ലാന്‍റില്‍ നിന്നിറങ്ങി

Stike
മാരുതി സമരം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു. അതേസമയം മാരുതി മനെസര്‍ പ്ലാന്‍റിനകത്തേക്കുള്ള വെള്ളവും വൈദ്യുതിയും സര്‍ക്കാര്‍ വിച്ഛേദിച്ചതോടെ സമരം കമ്പനിയുടെ പുറത്തേക്ക് മാറ്റിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. മാരുതി സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഇതിന് വിസമ്മതിക്കുകയാണുണ്ടായത്. പ്ലാന്‍റിനകത്തെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

മാരുതി സുസുക്കിയുടെ ഗുഡ്ഗാവിലെ പ്രധാന പ്ലാന്‍റില്‍ കഴിഞ്‍ ദിവസം മുതല്‍ ഉല്‍പാദനം നിറുത്തി വെച്ചിരിക്കുകയാണ്. സുസുക്കി പവര്‍ട്രെയിനിലെ തൊഴിലാളികളും മനെസര്‍ തൊഴിലാളികള്‍ക്കൊപ്പം സമരത്തില്‍ പങ്കു ചേര്‍ന്നതോടെ ഘടകഭാഗങ്ങളുടെ നിര്‍മാണം നിലച്ചതാണ് പ്ലാന്‍റ് അടയ്ക്കാന്‍ കാരണമായത്. സുസുക്കി മോട്ടോര്‍സൈക്കിളിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരത്തില്‍ പങ്കെടുക്കുന്ന സുസുക്കി പവര്‍ട്രെയിനിലെ തൊഴിലാളികളില്‍ 18 പേരെ കമ്പനി സസ്പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. മനെസര്‍ പ്ലാന്‍റില്‍ മൊത്തം 44 തൊഴിലാളികള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തൊഴില്‍ നിയമങ്ങളില്‍ ചില പരിഷ്കാരങ്ങള്‍ കൊണ്ടു വരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന‍്‍ സിംഗ് ദില്ലിയില്‍ അഭിപ്രായപ്പെട്ടു. ഇതിനുള്ള രാഷ്ട്രീയ സമവായം രൂപീകരിക്കും. തൊഴിലെടുക്കുന്നവര്‍, പ്രത്യേകിച്ചും അസംഘടിതമേഖലയിലുള്ളവര്‍ ഇത്തരമൊരു പരിഷ്കാരം അര്‍ഹിക്കുന്നുണ്ട്. സാമ്പത്തികവളര്‍ച്ചയ്ക്ക് മാനേജ്‍മെന്‍റുകളും തൊഴിലാളികളും തമ്മിലുള്ള സൗഹൃദാന്തരീക്ഷം അത്യാവശ്യമാണെന്ന് മാരുകി മനെസര്‍ പ്ലാന്‍റിലെ സമരം ചൂണ്ടിക്കാട്ടി അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴില്‍ മന്ത്രാലയത്തിന്‍റെ ശ്രം അവാര്‍ഡ് ദാന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More from DriveSpark

Article Published On: Saturday, October 15, 2011, 10:53 [IST]
English summary
Workers at Maruti Suzuki's Manesar plant, who occupied the plant last few days, Friday came out of the plant premises.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X