ആള്‍ട്ടോയുടെ ഉല്‍പാദനം നിലച്ചു

ആള്‍ട്ടോ, ആള്‍ട്ടോ കെ10 എന്നിവയെക്കൂടാതെ ആള്‍ട്ടോ എക്സ്പ്ലോര്‍ എന്ന പേരില്‍ ഉത്സവ സീസണ്‍ പ്രമാണിച്ച് പുറത്തിറക്കിയ പരിമിത പതിപ്പുകളുടെയും ഉല്‍പാദനം നടക്കുന്നില്ല. സ്വിഫ്റ്റിന്‍റെ ഉല്‍പാദനം കഴിഞ്ഞ രണ്ടു മാസത്തോളമായി നേരാം വണ്ണം നടക്കാത്തത് കാത്തിരിപ്പ് സമയം ഒരു വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. സമാനമായ പ്രതിസന്ധി ആള്‍ട്ടോയുടെ കാര്യത്തിലും ഉടലെടുക്കുമോ എന്നാണ് ഉപഭോക്താക്കള്‍ ഭയപ്പെടുന്നത്.
മാരുതിക്ക് കെ സീരീസ് എന്‍ജിന്‍ അടക്കമുള്ള ഘടകഭാഗങ്ങള്‍ ഉല്‍പാദിപ്പിച്ച് നല്‍കുന്ന സുസുക്കി പവര്‍ട്രെയിനിലെ തൊഴിലാളികളും മനെസര്‍ പ്ലാന്‍റിലെ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നതാണ് മാരുതി സുസുക്കിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മാരുതി തൊഴിലാളികളുമായി സമവായമുണ്ടാക്കാന്‍ മാനേജ്‍മെന്‍റ് ഇതുവരെ കാര്യക്ഷമമായ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാരുതിയുടെ ഓഹരിയുടമകള്‍ തൊഴിലാളികളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.


Click it and Unblock the Notifications








