മിത്സുബുഷി ഹാച്ച്ബാക്ക് അടുത്ത വര്‍ഷം

ലോകത്തിന്‍റെ വിവിധ വിപണികളില്‍ നിലവിലുള്ള കോള്‍ട്ട് ഹാച്ച്ബാക്ക് ആണ് ഇന്ത്യന്‍ വിപണിക്കായി മിതിസുബുഷി കണ്ടു വെച്ചിട്ടുള്ളത്.
രണ്ട് വിഭാഗങ്ങളിലായിട്ടാണ് ഹാച്ച്ബാക്ക് നിരത്തിലിറക്കാന്‍ ഉദ്ദേശിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ പതിപ്പും 1യ2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പും. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പുതിയ ഹാച്ച്ബാക്ക് 2012 മാര്‍ച്ച് മാസത്തില്‍ വിപണിയിലെത്തും.
ഇന്ത്യയില്‍ മിത്സുബുഷിക്ക് നിര്‍മാണ യൂണിറ്റുകള്‍ ഒന്നും തന്നെയില്ല. തായ്‍ലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിയാണ് ഹാച്ച്ബാക്കിന്‍റെ കാര്യത്തില്‍ പരിഗണിക്കുക. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ സൗകര്യത്തില്‍ 12,000 യൂണിറ്റുകള്‍ പുറത്തിറക്കാവുന്ന പ്ലാന്‍റ് മിത്സുബുഷിക്കുണ്ട്. ഇത് ഒരു ലക്ഷം യൂണിറ്റുകള്‍ ആയി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
നിലവില്‍ മിത്സുബുഷി ലാന്‍സര്‍, ഔട്‍ലാന്‍ഡര്‍, സെഡിയ, ആര്‍ വി ആര്‍, മൊണ്‍ടെറോ, പജീറോ എന്നീ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.


Click it and Unblock the Notifications








