ഷെര്‍മാന്‍ ജോഷിക്ക് മുന്നാഭായിയുടെ ഫെരാരി

Sharman Joshi
ഇഡിയറ്റ് എന്ന സിനിമയില്‍ ഷെര്‍മാന്‍ ജോഷി അവതരിപ്പിച്ച ഐഐടിയനെ ആരും മറന്നു കാണില്ല. ഏത് ക്ലാസിലും കണ്ടുമുട്ടാന്‍ കഴിയുന്ന, പരമ്പരാഗത പഠനരീതിയോട് കലഹിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളായി മാധവനും ആമിര്‍ ഖാനുമൊപ്പം തന്‍റെ കഥാപാത്രത്തിന്‍റെ കാമ്പ് തിരിച്ചറിഞ്ഞ് അഭിനയിച്ചു ഷെര്‍മാന്‍. ഇദ്ദേഹത്തിന്‍റെ പുതിയ സിനിമയായ ഫെരാരി കി സവാരിയില്‍ സഞ്ജയ് ദത്തിന്‍റെ ഫെരാരി കാര്‍ ഒരു പ്രധാന കഥാപാത്രമാണെന്നതാണ് പുതിയ വാര്‍ത്ത.

ഫെരാരി കി സവാരിയാണ് ഷെര്‍മാന്‍ നായക കഥാപാത്രമാകുന്ന ചെയ്യുന്ന ആദ്യത്തെ ചിത്രം. ഇതില്‍ മുന്നാഭായിക്ക് റോളൊന്നുമില്ല. എങ്കിലും ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഫെരാരി കാര്‍ സ്വന്തമായുള്ള അപൂര്‍വം ചിലരില്‍ ഒരാളാണ് ഭായി. ഷെര്‍മാന്‍ നായകകഥാപാത്രം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞതും ഭായിക്ക് ഇരിക്കപ്പൊറുതിയുണ്ടായില്ല. ഉടന്‍ ഷെര്‍മാനെ വിളിച്ച് തന്‍റെ ഓഫര്‍ അറിയിക്കുകയായിരുന്നു. മറ്റൊരു കാര്യം ദത്ത് പ്രത്യേകം പറഞ്ഞു. ഫെരാരി കാര്‍ ഓടിക്കാനുള്ള പരിശീലകനെ വേറെ നോക്കേണ്ട. അതും താന്‍ തന്നെ ചെയ്തോളും. മഹാമനസ്കതയ്ക്ക് മറ്റൊരു പേരുണ്ടെങ്കില്‍ അത് മുന്നാഭായി എന്നാകാതെ തരമില്ല.

6000 സിസിയാണ് ഫെരാരി 599 ജിടിബി എന്ന പഹയന്‍റെ എന്‍ജിന്‍ ശേഷി. 100 കിമി ദൂരം പിടിക്കാന്‍ വെറും നാലില്‍ താഴെ സെക്കന്‍ഡികള്‍ മാത്രം മതി. മണിക്കൂറില്‍ 330 കിമി വേഗത്തില്‍ പായാനും ഇവനാകും. ഇന്ത്യന്‍ വിപണിയില്‍ 5.5 കോടി രൂഫാ വിലവരും. 611.51 കുതിരശക്തിയാണ് കാറിന്.

എന്തായാലും ഷെര്‍മാന്‍ ജോഷിയും പടത്തിന്‍റെ പ്രൊഡ്യൂസറും ഹാപ്പിയാണ്. രാജ്യത്ത് ഫെരാരി ഉടമകളില്‍ ഹൃദയവിശാലത കൊണ്ടാണ് സഞ്ജയ് ദത്ത് ശ്രദ്ധേയനാവുന്നത്. ആ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുമുണ്ടായിരുന്നു ഒരു ഫെരാരി. എന്തു കാര്യം!

ഇനി മുതല്‍ എല്ലാവരും പറയും: സഞ്ജയ് ദത്ത് എത്ര നല്ലവന്‍; അവന്‍ ഒരു ഫെരാരിയുടെ ഉടമ കൂടിയാണ്!

More from DriveSpark

Article Published On: Monday, October 17, 2011, 18:17 [IST]
English summary
Sanjay Datt has offered his sensational red color Ferrari 599 GTB to his friend Sharman Joshi for Sharman’s upcoming film – Ferrari ki Sawaari.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X