15 വര്‍ഷം പിന്നിട്ട കാറുകള്‍ പൊളിക്കണം:സിയാം

Car
പതിനഞ്ച് വര്‍ഷത്തിലധികം പഴക്കം ചെന്ന കാറുകള്‍ പൊളിച്ചടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഓട്ടോമൊബൈല്‍ നിര്‍മാതാക്കളുടെ സൊസൈറ്റിയായ സിയാമിന്‍റെ നിര്‍ദ്ദേശം. യൂറോപ്പിലും അമേരിക്കയിലും രണ്ടു വര്‍ഷം മുന്‍പ് ഇത്തരം നിയമ സംവിധാനം നിലവില്‍ വന്നിട്ടുണ്ടെന്നാണ് സിയാം വാദിക്കുന്നത്. ഇത് ഉയര്‍ന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായകമാകുമെന്ന് സിയാം ചൂണ്ടിക്കാട്ടുന്നു.

എമിഷന്‍ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ പ്രമുഖ സ്ഥാനം പഴയ കാറുകള്‍ ഇല്ലായ്മ ചെയ്യുനമ്ന നടപടിക്ക് നല്‍കണമെന്ന് സംഘടന പറയുന്നു. നിലവില്‍ പുറത്തിറങ്ങുന്ന എല്ലാ കാറുകളും ഭാരത് സ്റ്റേജ് 4 കരിമ്പുകച്ചട്ടങ്ങള്‍ അനുസരിക്കുന്നവയാണ്.

ഇത്തരമൊരു നടപടി രാജ്യത്തെ കാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന വസ്തുതയും സിയാം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി കാര്‍ വിപണി നേരിടുന്ന കടുത്ത മാന്ദ്യം നേരിടാന്‍ ഇതൊരു മികച്ച മാര്‍ഗമായിട്ടാണ് കാര്‍ നിര്‍മാതാക്കള്‍ കരുതുന്നത്. പെട്രോള്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞാലും രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിപണിയുടെ ക്രയശേഷി ഇത്തരം കുറുക്കുവഴികളിലൂടെ കൂട്ടുക എന്നതാണ് കാര്‍ നിര്‍മാതാക്കള്‍ കാണുന്ന തന്ത്രം.

More from DriveSpark

Article Published On: Monday, October 17, 2011, 13:29 [IST]
English summary
The Society of Indian Automobile Manufacturers has sought the Indian government to scrap cars that are more than 15 years old.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X