കുറിയ ശരീരം, അകം ഉദാരം!

Skoda Citigo
സ്കോഡയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ കാറായ സ്കോഡ സിറ്റിഗോയുടെ ഉല്‍പാദനം തുടങ്ങി. ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ പ്ലാറ്റ്ഫോമിലാണ് സിറ്റിഗോയും വരുന്നത്. അടുത്ത വര്‍ഷത്തെ ദില്ലി ഓട്ടോ എക്സ്പോയില്‍ സിറ്റിഗോ അവതരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സ്ലോവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലാണ് സിറ്റിഗോയുടെ ഉല്‍പാദനം നടക്കുന്നത്. സിറ്റി കാര്‍ എന്ന നിലയില്‍ യൂറോപ്യന്‍ വിപണികളില്‍ മികച്ച സാധ്യതയാണ് സിറ്റിഗോയ്ക്ക് സ്കോഡ കാണുന്നത്. ചെറുകാറുകളുടെ മെക്കയായ ഇന്ത്യന്‍ വിപണിയിലും വലിയ പ്രതീക്ഷയാണ് ഈ ചെക് റിപബ്ലിക്കന്‍ കമ്പനിക്കുള്ളത്.

ശരീരം ചെറുതെങ്കിലും സിറ്റിയുടെ ഉള്ള് ഉദാരമാണെന്ന് സ്കോഡ ചൂണ്ടിക്കാട്ടുന്നു. ഇക്കണോമിക്കലെങ്കിലും ചുറുചുറുക്കുള്ളതാണെന്ന് കമ്പനി പറയുന്നു. സ്കോഡ ചെയര്‍മാന്‍ വിന്‍ഫീല്‍ഡിന്‍റെ അഭിപ്രായത്തില്‍ ഈ കാര്‍ "സിറ്റി ക്ലവര്‍" എന്നു വിശേഷിപ്പാക്കാവുന്നതാണ്.

ഗ്രില്ലിലും മറ്റുമുള്ള അല്ലറചില്ലറ വ്യത്യാസങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ സിറ്റിഗോ ഒരു അപ്! തന്നെയാണെന്നു കാണാം. ഹെഡ്‍ലൈറ്റ്, ടെയ്‍ല്‍ ലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിവയിലാണ് പ്രധാനമായ മാറ്റങ്ങളുള്ളത്.

1.0 ലിറ്ററിന്‍റെ എന്‍ജിനാണ് അപ്പിനുള്ളത്.

More from DriveSpark

Article Published On: Monday, October 17, 2011, 15:50 [IST]
English summary
The Czech based automaker Skoda has started production of its smallest car ever, the Citigo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X