ഫോഴ്സുമായി ബച്ചന്‍ ഉടന്‍!

മത്സരം ശക്തമായ എസ് യു വി വിപണിയില്‍ പുതുമുഖമായ ഫോഴ്സ് കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുന്നുണ്ട്. ഈയിടെ വിപണിയിലെത്തിയ മഹീന്ദ്ര എക്സ് യു വി അടക്കമുള്ള എസ് യു വികള്‍ വിപണിയെ വളരെ എളുപ്പത്തില്‍ കൈയടക്കുകയാണ്. വാണിജ്യവാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫോഴ്സ് പുതിയ മേഖലയുടെ വിപണിസാഹചര്യവുമായി ഇണങ്ങി വരുന്നതേയുള്ളൂ എന്നു പറയാം.
ഫോഴ്സ് വണ്‍ എസ് യു വിയുടെ ബ്രാന്‍ഡ് അംബാസ്സഡറായ അമിതാബ് ബച്ചന്‍ തന്നെയാണ് വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. അന്ന് പക്ഷെ ചില ഫോട്ടോ ഷൂട്ടുകളല്ലാതെ മറ്റൊന്നും തന്നെ ഫോഴ്സ് പ്രചാരണത്തിനായി നടത്തിയരുന്നില്ല. വിപണിപ്രവേശത്തിന്‍റെ ഘട്ടത്തില്‍ തന്നെ തുടങ്ങേണ്ടിയിരുന്ന പ്രചരണ തന്ത്രങ്ങള്‍ ഇത്തിരി കഴിഞ്ഞാണെങ്കിലും ഫോഴ്സ് ഏറ്റെടുക്കുന്നത് വിപണിയില്‍ അനുകൂല മാറ്റത്തിന് കാരണമായേക്കും.
സവിശേഷതകളുടെ കാര്യത്തില്‍ ആര്‍തക്കും പിന്നിലല്ല ഫോഴ്സ് വണ്‍. ഡൈംലറിന്‍റെ എന്‍ജിന്‍ ലോകപ്രശസ്തമായ ലോട്ടസിന്‍റെ ട്യൂണിംഗ് തലോടലേറ്റാണ് ഫോഴ്സില്‍ അവതരിച്ചിരിക്കുന്നത്. ലോട്ടസിന്‍റെ തന്നെയാണ് ട്രാന്‍സ്മിഷന്‍ സംവിധാനം. ഡിസൈനില്‍ ചില പോരായ്മകള്‍ (ഹെഡ്‍ലാമ്പിന്‍റെയും മറ്റും കാലഹരണപ്പെട്ട ഡിസൈന്‍) ചൂണ്ടിക്കാട്ടാമെങ്കിലും കരുത്തിന്‍റെയും ഓഫ് റോഡ് പ്രകടനത്തിന്‍റെയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഫോഴ്സ് വണ്‍. കാലങ്ങളായി വളര്‍ത്തിയെടുത്ത ബ്രാന്‍ഡ് വിശ്വാസ്യതയും കൂട്ടിനുണ്ട്.


Click it and Unblock the Notifications








