ഇയോണിന് അഞ്ച് ദിവസത്തിനുള്ളില്‍ 5000 ബുക്കിംഗ്

Hyundai Eon
ഹ്യൂണ്ടായ് ഇയോണ്‍ വിപണിയിലിറങ്ങി അഞ്ച് ദിവസത്തിനകം 5000 ബുക്കിംഗ്. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഓ-യുമായ എഛ് ഡബ്ലിയു പാര്‍ക്ക് അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയുടെ ചെറുകാര്‍ വിപണിയുടെ മൂലാധാരപത്മമായ 800 സിസി വിഭാഗത്തില്‍ കയറിയിരിക്കുക എന്നതാണ് ഇയോണിന്‍റെ ലക്ഷ്യം. അവിടെ നേരത്തെ തന്നെ തപസ്സനുഷ്ഠിച്ചുവരുന്ന മാരുതി ആള്‍ട്ടോയാണ് പ്രധാന വെല്ലുവിളി. മാരുതി എന്ന "പരമ്പരാഗത" ശക്തിയെ മറികടക്കുക എന്നത് ഏറെക്കുറെ അസാധ്യം എന്ന് ചിന്തിച്ചിരുന്ന കാലം മാറിത്തുടങ്ങുകയാണ്. 'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും' എന്നാണല്ലോ വെപ്പ്.

ലോക കാര്‍ ഭീമന്മാര്‍ ഇന്ത്യയില്‍ ചെറുകാറുകളുടെ ലാളിത്യം കൈവരിച്ചു തുടങ്ങുകയാണ്. സ്കോഡയുടെ പുതിയ ചെറുകാര്‍ വളരെ താമസിക്കാതെ തന്നെ വിപണിയില്‍ എത്തുമെന്നാണ് അറിയുന്നത്.

അടുത്ത വര്‍ഷം മുതല്‍ വിദേശ വിപണികളില്‍ ഇയോണ്‍ പ്രത്യക്ഷപ്പെടുമെന്നും പാര്‍ക്ക് അറിയിച്ചു. ലാറിനമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് പ്രധാന വിപണി കണ്ടെത്താന്‍ ശ്രമം നടത്തുക. മൊത്തം 115 രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി നടത്തും.

ഫ്ലൂയിഡിക് പ്ലാറ്റ്ഫോമില്‍ ഒരു പുതിയ കാര്‍ വിപണിയിലെത്തിക്കാന്‍ ഹ്യൂണ്ടായ്ക്ക് പദ്ധതിയുണ്ട്. ശ്രീപെരുമ്പത്തൂരിലെ പ്ലാന്‍റ് ശേഷി വര്‍ധിപ്പിക്കുന്ന കാര്യവും പാര്‍ക്ക് സൂചിപ്പിച്ചു.

More from DriveSpark

Article Published On: Tuesday, October 18, 2011, 12:05 [IST]
English summary
Since its launch on October 13, Hyundai Eon has got over 5,000 bookings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X