ടാറ്റ 407-ന് 25 വയസ്സ്

Tata 407
ഇന്ത്യയുടെ തെരുവുകളില്‍ എവിടെയും കണ്ടു മുട്ടാവുന്ന ചിലരുടെ പേരുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ആദ്യത്തെ അ‍ഞ്ച് സ്ഥാനങ്ങളില്‍ ഒന്ന് തീര്‍ച്ചയായും ടാറ്റ 407-ന് അവകാശപ്പെട്ടതാണ്. ഫോര്‍ നോട്ട് സെവന്‍ എന്ന പേരും അതിന്‍റെ വാഹകശേഷിയുമെല്ലാം ഏത് സാധാരണക്കാരന്‍റെയും അബോധത്തില്‍ കയറിക്കൂടിയിട്ടുണ്ട്. വാര്‍ത്ത ഇതാണ്: ടാറ്റ 407 ഇരുപത്തിയഞ്ചാം വയസ്സിലേക്ക്. 1986ലാണ് 407 ലോഞ്ച് ചെയ്തത്.

വിപണിയിലെത്തിയതിനു ശേഷം ഇന്നുവരെ 407-ന്‍റെ അഞ്ച് ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. രാജ്യത്ത് തനതായി വികസിപ്പിച്ചെടുത്ത വാഹനങ്ങളില്‍ അന്താരാഷ്ട്ര ബ്രന്‍‍ഡുകളെ കവച്ചുവെച്ച് ഇന്നും നേതൃസ്ഥാനത്തു തന്നെയാണ് 407-നിന്‍റെ സ്ഥാനം.

ലോഞ്ച് ചെയ്ത കാലയളവില്‍ ജാപ്പനീസ് വാഹന ഭീമന്മാരായ ടൊയോട്ട, മിത്സുബുഷി, നിസ്സാന്‍, മസ്ദ എന്നിവര്‍ വിപണി വാഴുകയായിരുന്നു. ബ്രിട്ടിഷ് കമ്പനിയായ സ്റ്റാന്‍ഡാന്‍ഡ് മോട്ടോഴ്സ്, ജര്‍മന്‍ കമ്പനിയായ ടെംപോ എന്നിവരും വിപണിയിലുണ്ടായിരുന്നു.

ലോഞ്ച് ചെയ്തതിന്‍റെ പത്താം വര്‍ഷത്തോടടുത്തപ്പോഴേക്ക് വിപണി ഓഹരിയുടെ മുക്കാലും 407 സ്വന്തമാക്കിയിരുന്നു.

വിവിധ വാണിജ്യ മേഖലകളില്‍ ഉറച്ച സാന്നിധ്യമാണ് ഈ ട്രക്ക്. ഇറച്ചിക്കോഴികള്‍ മുതല്‍ യുദ്ധ സാമഗ്രികള്‍ വരെ കൈമാറ്റം ചെയ്യുവാന്‍ 407 ഉപയോഗിക്കപ്പെടുന്നു. ഇതേ വാഹനത്തിന്‍റെ ബസ് വേരിയന്‍റും നിലവിലുണ്ട്. 24 സീറ്റിന്‍റെ സാധാരണ വാഹനവും 12-18 സീറ്റുകളുടെ ആഡംബരപ്പതിപ്പും.

മാസത്തില്‍ 1000 യൂണിറ്റുകള്‍ വീതം വിറ്റുപോകുന്നുണ്ട് 407.

More from DriveSpark

Article Published On: Wednesday, October 19, 2011, 12:25 [IST]
English summary
Tata Motors on Tuesday celebrated the silver jubilee of its highly successful commercial vehicle, the Tata 407.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X