ഹ്യൂണ്ടായ് ഇയോണ്‍ കേരളത്തില്‍

ഹ്യൂണ്ടായിയുടെ വിപണിയോഹരി വര്‍ധിപ്പിക്കുവാന്‍ ഇയോണ്‍ സഹായിക്കുമെന്ന ആത്മവിശ്വാസം ചടങ്ങില്‍ സംസാരിക്കവെ കമ്പനി വൈസ് പ്രസിഡന്‍റ് ശാരംഗരാജന്‍ പ്രകടിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളെ മാത്രം കണ്ട് വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹ്യൂണ്ടായ് വാഹനമാണ് ഇയോണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണിയില്‍ സമാനമായ സെഗ്‍മെന്‍റില്‍ ഇത്രയും മികച്ച സവിഷേതകളോടെ മറ്റൊരു വാഹനം ഇപ്പോള്‍ നിലവിലില്ലെന്നും ശാരംഗരാജന്‍ ചൂണ്ടിക്കാട്ടി.
814 സിസി പെട്രോള്‍ എന്‍ദിനിലാണ് ഇയോണ്‍ ലഭ്യമാകുന്നത്. ഇയോണ്‍ നല്‍കുന്ന 21.1 കിലോമീറ്റര്‍ മൈലേജ് ഇതേ ക്ലാസില്‍ മറ്റൊരു വാഹനത്തിനുമില്ല. ഇന്‍റീരിയര്‍-എക്സ്റ്റീരിയര്‍ സവിശേഷതകളിലും മുന്നില്‍ത്തന്നെയാണ് പലതുകൊണ്ടും ഇയോണ്‍. ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ഡിസൈന്‍ സൗന്ദര്യവും ഇതില്‍ കാണാവുന്നതാണ്.
ഇയോണ്‍ ബുക്ക് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കകം തന്നെ ബുക്കിംഗ് നില 5000 കവിഞ്ഞിരുന്നു. വിപണിയില്‍ ഇയോണ്‍ മത്സരിക്കുന്ന മാരുതിയുടെ വാഹനങ്ങള്‍ക്ക് കാത്തിരിപ്പ് സമയം കൂടിയത് വിശ്വസ്തതയുള്ള മറ്റൊരു ബ്രാന്‍ഡ് തിരയാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








