ഹ്യൂണ്ടായി വാങ്ങിയാല്‍ പലതുണ്ട് കാര്യം!

ഈ ഫെസ്റ്റിവ് സീസണില്‍ സാന്‍ട്രോ സിംഗ് വാങ്ങുന്നവര്‍ക്കായി ഒരു മൂന്നിന പരിപാടിയാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. സൗജന്യ ഇന്‍ഷൂറന്‍സ്, ഗിഫ്റ്റ് ചെക്ക്, എക്സ്ചേഞ്ച് ഓഫര്‍ എന്നിങ്ങനെ. 5000 രൂപയുടെ ഗിഫ്റ്റ് ചെക്കാണ് സിംഗ് വാങ്ങുമ്പോള്‍ ലഭിക്കുക. എക്സ്ചേഞ്ച് ഓഫര്‍ 20,000 രൂപയുടേതാണ്.
ഐ20 വാങ്ങിയാല്‍ 200 ലിറ്റര്‍ പെട്രോള്‍ ഫ്രീയാണ്! ഇതിന് ഒരു നക്ഷത്രചിഹ്നം കൂടിയുണ്ട്. ഡീസല്‍ ഐ20 വാങ്ങിയതിനു ശേഷം പെട്രോള്‍ ഓഫര്‍ വേണമെന്ന് ആവശ്യപ്പെടരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഐ20-ക്കുള്ള മറ്റൊരു ഓഫര്‍ 15,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ്.
പുതിയ ആക്സന്‍റ് 2011 എക്സിക്യുട്ടീവ് എഡിഷന്‍ വാങ്ങിയാല്‍ രണ്ടാണ് കാര്യം. ഗിഫ്റ്റ് ചെക്ക് 6000 രൂപയുടെത്. എക്സ്ചേഞ്ചാണെങ്കില്‍ 15000 രൂപയുടെ ആനുകൂല്യം.
ആറ് എയര്‍ബാഗുകളോട് കൂടിയ സൊനാറ്റ ട്രാന്‍സ്‍ഫോമാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്നാണ് കാര്യം. ഫ്രീ ഇന്‍ഷൂറന്‍സ്.


Click it and Unblock the Notifications








