മഹീന്ദ്രയുടെ 'നാനോ' സ്പോര്‍ട്സ് യൂട്ടിലിറ്റി

Mahindra SUV
ടാറ്റ, അംബാനി, ബജാജ് തുടങ്ങിയ കുടുംബങ്ങള്‍ സ്വപ്നം കാണാന്‍ വളരെ മിടുക്കുള്ളവരാണ്. ഇവരുടെയെല്ലാം പൂര്‍വികരുടെ ചരമവാര്‍ഷിക ദിനങ്ങളില്‍ അവയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് രൂപം നാം കാണാറുണ്ട്. ആകാശത്തേക്ക് കണ്ണിന്‍റെ കൃഷ്ണമണികളുയര്‍ത്തി താടിക്ക് കൈ താങ്ങി സ്വപ്നത്തിന്‍റെ പൊസിഷന്‍ എടുത്തു നില്‍ക്കുന്ന ആ ചിത്രങ്ങള്‍ക്കു താഴെ കാണാം: "ആധുനിക ഇന്ത്യയെ സ്വപ്നം കണ്ട മഹാന്‍!" നമ്മുടെയെല്ലാം ജന്മം വെറും പാഴ്!

ഇത്രയും പറഞ്ഞത് ടാറ്റയ്ക്കു ശേഷം മഹീന്ദ്രയുടെ സ്വപ്നത്തിന്‍റെ പോക്ക് വിശദീകരിക്കാനാണ്. നാനോയാണ് ടാറ്റ ഈയിടെ കണ്ട ഗംഭീരന്‍ സ്വപ്നം. ആ സ്വപ്നം ഇന്ത്യന്‍ നിരത്തുകളില്‍ കൊട്ടക നിറഞ്ഞോടി. ഈ വിജയത്തിനു ശേഷം എന്താണെന്നറിയില്ല, എന്തിലും ഒരു നാനോ സാന്നിധ്യം കണ്ടെത്താന്‍ മഹീന്ദ്രയ്ക്കും ഒരു ടെന്‍ഡന്‍സി. ബുഗാട്ടി വെയ്റോണിനെ വഴിയിലെങ്ങാന്‍ കണ്ടാല്‍ അതിന്‍റെ നാനോയെക്കുറിച്ചായി പിന്നീട് ചിന്ത. ഈ കാടുകയറ്റം പുതിയൊരു ആശയത്തിലേക്ക് മഹീന്ദ്രയെ എത്തിച്ചിരിക്കുന്നു.

ഒരു 'നാനോ' എസ് യു വിയാണ് മഹീന്ദ്രയുടെ പുതിയ സ്വപ്നം. മധ്യനിര വാഹനങ്ങള്‍ വരെ കഷ്ടിച്ച് എത്തി നില്‍ക്കുന്ന ഇന്ത്യന്‍ ഇടത്തരക്കാരന്‍റെ സ്വപ്നങ്ങളില്‍ എസ് യു വിയുടെ കരുത്തുകൂടി ചേര്‍ക്കുക എന്നതാണ് മഹീന്ദ്രയുടെ സ്വപ്നത്തിന്‍റെ കാതല്‍. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ മൂന്നു ലക്ഷത്തിന് ലഭിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ!

കാര്യം സീരിയസ്സാണ്. എസ് 101 എന്നാണ് പദ്ധതിയുടെ കോഡ്‍ നാമം. നാല് മീറ്ററില്‍ കുറഞ്ഞ ലെങ്തില്‍ വാഹനം ഡിസൈന്‍ ചെയ്യും. നിങ്ങളറിയേണ്ട മറ്റൊരു പ്രധാന പ്രത്യേകത സാങ്‍യോങ്ങിന് ഈ പദ്ധതിയില്‍ ഉള്ള പങ്കിനെക്കുറിച്ചാണ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഈ കൊറിയന്‍ ആഡംബരക്കാര്‍ കമ്പനി മിനി എസ് യു വിയുടെ നിര്‍മാണത്തില്‍ പങ്കുചേരും.

മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് കാറിന് വില കാണുക.

ഇന്ത്യന്‍ വിപണിയിലെ എസ് യു വികളെല്ലാം പ്രീമിയം വിഭാഗത്തില്‍ സ്ഥാനം പിടിക്കാന്‍ തത്രപ്പെടുന്നവയാണ് എന്നു കാണാം. സ്കോഡ യേതി, ഇന്നോവ, മഹീന്ദ്ര എക് യു വി 500, തുടങ്ങിയവയുടെയെല്ലാം വില നിലവാരം പത്ത് ലക്ഷത്തിന് മുകളിലാണ്.

കുറഞ്ഞ വിലയില്‍ വില്‍ക്കപ്പെടുന്ന ഏക എസ് യു വി പ്രീമിയര്‍ മോട്ടോഴ്സിന്‍റെ റിയോ ആണ്. പ്രീമിയര്‍ പദ്മിനിയടക്കമുള്ള പഴയകാലത്തിന്‍റെ പ്രതാപത്തില്‍ മാത്രമാണ് വിപണി ഈ കമ്പനിയെ ഇപ്പോഴും തിരിച്ചറിയുന്നത് എന്നത് റിയോ മിനി എസ് യു വിയുടെ ഒരു പോരായ്മയാണ്. 4.9 ലക്ഷത്തിലാണ് റിയോ സ്പോര്‍ട്സ് യൂട്ടിലിറ്റി തുടങ്ങുന്നത്.

More from DriveSpark

Article Published On: Thursday, October 20, 2011, 18:31 [IST]
English summary
Mahindra and Mahindra is reportedly planning to build a low cost SUV. It has been codenamed as S101.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X