മാരുതി ഇന്നോവ കില്ലര്‍ ആദ്യം ജപ്പാനില്‍?

Posted By:
To Follow DriveSpark On Facebook, Click The Like Button
Maruti Suzuki RIII
ഓട്ടോഷോകളില്‍ ആര്‍ 3 എന്നും മറ്റും കോ‍‍‍ഡ് നാമം പേറി മോഡലുകള്‍ക്കൊപ്പം നില്‍ക്കുന്ന മാരുതി എം പി വിയെ പലവട്ടം നാം കണ്ടു കഴിഞ്ഞു. ഇന്നോവയെ എടുത്തു മറിച്ചിടുമെന്നും മറ്റുമുള്ള ഗ്വാ ഗ്വാ വിളികള്‍ ഉയര്‍ത്തിയാണ് മാരുതി സുസുക്കിയുടെ പുതിയ എം പി വി വിപണിയിലെത്തും മുന്‍പുതന്നെ ശ്രദ്ധ നേടുന്നത്. ഇപ്പ വരും ഇപ്പ വരും എന്ന ഉറപ്പ് കുറെയായി കേള്‍ക്കുന്നു. പുതിയ വാര്‍ത്തകള്‍ പറയുന്നു, ആദ്യം ഇന്ത്യയിലല്ല ആര്‍3 ജന്മം കൊള്ളുകയെന്ന്!

പിന്നെവിടാണ്? സുസുക്കിയുടെ ജപ്പാനിലല്ലാതെ മറ്റെവിടെ? വരാനിരിക്കുന്ന ദില്ലി ഓട്ടോ ഷോയില്‍ നിര്‍മാണത്തിന് തയ്യാറായ നിലയില്‍ ആര്‍3യെ കാണാമെന്നു കരുതിയിരിക്കുന്നവര്‍ നേരിയ ആശയക്കുഴപ്പത്തിലാണ്. ഉടനൊന്നും വരില്ലേ മാരുതി എം പി വി നമ്മുടെ നിരത്തില്‍?

ഹെ‍ഡ്‍ലാമ്പുകള്‍ക്കും മുന്‍ ഗ്രില്ലുകള്‍ക്കുമെല്ലാം ഇത്തിരി അസാധാരണത്വം തോന്നിക്കുന്ന ‍ഡിസൈന്‍ സൗന്ദര്യനമാണ് പകര്‍ന്നിരിക്കുന്നത്. റിറ്റ്സിന്‍റെ പ്ലാറ്റ്ഫോമിലാണ് ഈ 7 സീറ്റര്‍ വാഹനം വരിക. സ്വിഫ്റ്റിന്‍റെ ഡിസൈന്‍ സവിശേഷതകളില്‍ ചിലതെല്ലാം ഈ കാര്‍ കൈക്കൊള്ളും.

English summary
Suzuki will launch the eagerly awaited Innova killer R3 in Japan before dispatching it to Maruti Suzuki dealer showrooms.
Story first published: Sunday, October 23, 2011, 18:47 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark