100 കിമി മൈലേജുള്ള ഓഡി!
നാല് സിലിണ്ടര്‍ എന്‍ജിനാണ് ഓഡി എ3 സെഡാനുള്ളത്. കുറഞ്ഞ വേഗതയില്‍ ഈവയില്‍ രണ്ടെണ്ണം അടയുന്നു. അതായത് 50 കിമി വേഗതയില്‍ വാഹനം സ്ഥിരത കൈവരിച്ചുവെന്ന് തൊന്നുന്ന ഘട്ടങ്ങളില്‍ ഈ അടയല്‍ പ്രക്രിയ വാഹനം സ്വയം നടന്നുകൊള്ളും. എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് സമയാസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കുക എന്നതാണ് ഇതിന്‍റെ ഫലം. ഇത് വാഹനത്തില്‍റെ ഇന്ധനച്ചെലവ് കാര്യമായി കുറയ്ക്കുന്നു. എന്ന്വച്ചാല്‍, 100 കിമി വരെ ലിറ്ററിന് മൈലേജ് കിട്ടും.
"വേരിയബിള്‍ ഡിസ്‍പ്ലേസ്മെന്‍റ്" അല്ലെങ്കില്‍ "സിലിണ്ടര്‍ ഡീ ആക്ടിവേഷന്‍ സാങ്കേതികത" എന്നെല്ലാം സൗകര്യം പോലെ ഇതിനെ വിളിക്കാം. എ3 എന്ന ചെറുസെഡാന്‍ കാര്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കാനാണ് ഓഡിയുടെ പരിപാടി.
1.4 ലിറ്റര്‍ എന്‍ജിനാണ് ഈ കാറിനുള്ളത്. പരമാവധി 138 കുതിരകളുടെ ശക്തി. ഷാങ്ഹായ് മോട്ടോര്‍ ഷോയിലാണ് ഓഡി എ3 ആദ്യമായി അവതരിച്ചത്. സെഡാന്‍ മോഡലിനെക്കൂടാതെ ഒരു ഹാച്ചബാക്ക് പതിപ്പും ഈ കാറിനുണ്ടാവും.
100 കിലോമീറ്റര്‍ മൈലേജ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിനൊരു ഇന്ത്യന്‍ ചുവയുണ്ട്. പെട്രോളിന് വിലകൂടിയ മാത്രയില്‍ ഡീസല്‍ കാറുകള്‍ക്ക് വേണ്ടി നെട്ടോട്ടമോടുകയാണ് വിപണിയിപ്പോള്‍. മൈലേജ് കിട്ടുമെങ്കില്‍ മണ്ണെണ്ണ വരെ പരീക്ഷിക്കാന്‍ തയ്യാറാണ്. ഇക്കാരണങ്ങളാല്‍ ഓഡി എ3 ചെറു സെഡാന്‍ ഇന്ത്യന്‍ വിപണിയിലേക്കും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








