'ചിട്ടി ചിട്ടി ബാംഗ് ബാംഗ്' കാര്‍

ചിട്ടി ചിട്ടി ബാംഗ് ബാഗ് എന്ന പേരില്‍ തന്നെയാണ് ഈ കാര്‍ അറിയപ്പെടുന്നത്. പുതിയ വാര്‍ത്ത, പ്രസ്തുത വിന്‍റേജ് കാര്‍ ലേലത്തില്‍ പോയതിനെക്കുറിച്ചാണ്. കാര്‍ ലേലത്തില്‍ പിടിച്ചിരിക്കുന്നത് സിനിമാ സംവിധായകനായ സര്‍ പീറ്റര്‍ ജാക്സനാണ്.
ഈ കാര്‍ ഡിസൈന്‍ ചെയ്തത് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ തന്നെയാണ്. കെന്‍ ആദം എന്ന് പേര്. ഫോര്‍ഡ് 3000 വി6 എന്‍ജിനാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്നത്.
ചിട്ടി ചിട്ടി ബാംഗ് ബാംഗ് കാറുകള്‍ക്ക് പത്തിരുപത് അനുകരണങ്ങള്‍ പില്‍ക്കാലത്ത് വന്നിട്ടുണ്ട്. ഇവ പരസ്യ മോഡലിംഗിനും മറ്റുമൊക്കെയായി ധാരാളം ഉപയോഗിച്ചു വരുന്നു.
പീറ്റര്‍ ജാക്സണ്‍ എത്ര തുക നല്‍കിയാണ് ലേലം കൊണ്ടതെന്ന് അറിവായിട്ടില്ല.


Click it and Unblock the Notifications








