ലംബോര്‍ഗിനി മുംബൈയിലേക്ക്

രാജ്യത്തെ അതിസമ്പന്ന വിഭാഗങ്ങളുടെ വളര്‍ച്ച അതിശീഘ്രമാണ് സംഭവിക്കുന്നതെന്ന് ഐ എഛ് എസ് ഓട്ടോമോട്ടീവ് ഡയറക്ടര്‍ ദീപേഷ് റാത്തോര്‍ ചൂണ്ടിക്കാണിക്കുന്നു. ലംബോര്‍ഗിനി പോലുള്ള അതിവേഗവും അതിനൊത്ത വിലയുമുള്ള വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടി വരുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ ഓട്ടാനുള്ള സൗകര്യം മുംബൈ പോലുള്ള നഗരങ്ങളില്‍ വളരെ കുറവാണെന്നിരിക്കിലും കാര്‍ പ്രണയികള്‍ മറ്റൊന്നും നോക്കാതെ വാഹനം സ്വന്തമാക്കുവാന്‍ തയ്യാറാണ്.
അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ കാണിക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം ദ്രുതഗതിയില്‍ വര്‍ധിക്കുമെന്നും ഇത് അത്യാഡംബര കാറുകള്‍ക്ക് വന്‍ ഡിനമാന്‍ഡ് ഉയര്‍ത്തുമെന്നുമാണ്.
ദില്ലിയില്‍ നിലവില്‍ ഡീലര്‍ഷിപ്പുള്ള ഫെരാരി, അടുത്ത ഡീലര്‍ഷിപ്പ് മുംബൈയില്‍ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. ബി എം ഡബ്ലിയു, ഓഡി തുടങ്ങിയ ആഡംബരക്കാര്‍ കമ്പനികള്‍ ഇന്ത്യല്‍ ആദ്യമേ സ്ഥാനം പിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








