ആ കാര്‍ മോഡസ് തന്നെ!

റിനോ ഫ്ലൂവന്‍സ് പ്രീമിയം സെഡാന്‍, കോലിയോസ് എസ് യു വി എന്നീ കാറുകളാണ് റിനോയുടേതായി ഇന്ന് ഇന്ത്യന്‍ വിപണിയിലുള്ളത്.
മറ്റൊരു വാര്‍ത്ത, മോഡസിന്‍റെ ലോഞ്ചിനെക്കുറിച്ചാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഗ്രാന്‍ഡ് പ്രീ സന്ദര്‍ഭത്തിലാണ് കാര്‍ വിപണിയില്‍ ലോഞ്ച് ചെയ്യുക.
ചെന്നൈയില്‍ പടയിടങ്ങളിലായിമോഡസ് അലഞ്ഞുതിരിയുന്നതായി നേരത്തെ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. നിസ്സാന്‍ റിനോ സംയുക്ത സംരംഭമായ ചെന്നൈ പ്ലാന്‍റിലാണ് മോഡസിന്‍റെ സ്നാനപ്പെടലും മറ്റും നടക്കുക. നിസ്സാന്‍ മൈക്രയില്‍ ഉപയോഗിച്ചിരിക്കുന്ന അതേ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് മോഡസിലും ഉപയോഗിക്കുക. മോഡസ്സിനുവേണ്ടി ഈ എന്‍ജിനുകള്‍ പ്രത്യേകമായി ട്യൂണ്‍ ചെയ്യും. സുരക്ഷിതത്വത്തിന്‍റെ പേരില്‍ നിരവധി സമ്മാനങ്ങള്‍ യൂറോപ്പില്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് റിനോ മോഡസ്.


Click it and Unblock the Notifications








