അപ്പിനകത്ത് 15 പെണ്ണുങ്ങള്‍!

Volkswagen Up!
കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ടില്‍ ഫോക്സ്‍വോഗണ്‍ അവതരിപ്പിച്ച അപ്! കണ്‍സെപ്റ്റ് നമ്മുടെ നാട്ടിലേക്ക് പറഞ്ഞുണ്ടാക്കിച്ചതാണ്. ഇന്ത്യക്കാര്‍ക്കുവേണ്ടി പറഞ്ഞുണ്ടാക്കിയതാണെന്ന് പറഞ്ഞുനടന്നാല്‍ മാത്രം പോരെന്ന് ഫോക്സ്‍വാഗണ് നന്നായറിയാം. കഴിഞ്ഞ ദിവസം 15 പെണ്ണുങ്ങളെയും ഒരാണിനെയും തനിക്കുള്ളില്‍ കുത്തിനിറച്ചാണ് ഫോക്സ്‍വാഗണ്‍ അപ് തന്‍റെ "പൊട്ടന്‍ഷ്യല്‍" തെളിയിച്ചത്. അപ്പിന് ശരിക്കും അകം നിറഞ്ഞു!

ഫോക്സ്‍വാഗണിന്‍റെ ഏറ്റവും ചെറിയ കാറാണ് അപ്! (ഒരു ആശ്ചര്യചിഹ്നം അപ്പിന് ജന്മനാലുള്ളതാണ്). കാറിനകത്ത് എത്രപേരെ വേണമെങ്കിലും കൊള്ളിക്കാം എന്ന് തെളിയിക്കുകയായിരുന്നു ഫോക്സ്‍വാഗണ്‍. ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ഇവര്‍ മെലിഞ്ഞ സുന്ദരികള്‍ അല്ലായെന്നാണ്. അത്രമേല്‍ ഉദാരമാണ് അപ്പിന്‍റെ വാതായനങ്ങള്‍.

3.54 മീറ്റര്‍ നീളവും 1.64 മീറ്റര്‍ വീതിയും 1.48 മീറ്റര്‍ ഉയരവുമാണ് അപ്പിനുള്ളത്. അപ്! ഈയിടെ യൂറോപ്യന്‍ വിപണിയില്‍ അവതരിച്ചിരുന്നു. രണ്ടു ‍ഡോറുകളാണ് യൂറോപ്യന്‍ അപ്പിനുള്ളത്. അഞ്ച് ഡോറുള്ള കാറിലാണ് ഫോക്സ്‍വാഗണ്‍ പൊട്ടന്‍ഷ്യല്‍ ടെസ്റ്റ് നടത്തിയത്.

More from DriveSpark

Article Published On: Monday, October 24, 2011, 11:15 [IST]
English summary
Volkswagen stuffed the UP! with 16 sexy women.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X