ബിപാഷ ബീറ്റില്‍ സ്വന്തമാക്കി

ഏതായാലും ബീറ്റിലിന് ഒരു പുതിയ പെണ്‍ ആരാധികയെക്കൂടി ലഭിച്ചിരിക്കുന്നു. ബോളിവുഡ് നടി ബിപാഷ ബസുവാണ് താരം. കാര്‍ കൈയില്‍ കിട്ടിയ ഉടനെ ബിപാഷ ഒരു പേരും അതിന് നല്‍കി. ബ്രാഡ്! എന്താണ് ഈ ആണ്‍ പേരിന് അര്‍ത്ഥം? ആണുങ്ങള്‍ ബീറ്റിലിനെ പെണ്ണായി കാണുമ്പോള്‍ പെണ്ണുങ്ങള്‍ ബീറ്റിലിനെ ആണായി കാണുന്നു! എന്തൊരു തിരിമറി!!!
ഡിനോ മോറിയയെയും ജോണ്‍ അബ്രഹാമിനെയും പിരിഞ്ഞതിനു ശേഷം ബിപാഷ ഔദ്യോഗികമായി ഏകാന്തവും അവിവാഹിതവുമായ ജീവിതം നയിക്കുകയാണ്. MH 02 CK 700 എന്നതാണ് ബിപാഷയുടെ ബീറ്റില്‍ കാര്‍ നമ്പര്‍ എന്നറിയുന്നു.
2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് ബ്രാഡിനുള്ളത്. 116 കുതിരകളുടെ ശേഷി. 172 എന്‍ എം ടോര്‍ക്ക്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയറാണ് ഇവന്/ഇവള്‍ക്കുള്ളത്. ബിപാഷയ്ക്ക് ഒരു ഓഡി ക്യൂ7 കൂടി സ്വന്തമായുണ്ട്.


Click it and Unblock the Notifications








