ബുള്ളറ്റ് പ്രൂഫ് കാര്‍ വാടകയ്ക്ക്

ഇങ്ങനെ പേടിയുള്ളവര്‍ക്കായി, ഇകോസ് ഇന്ത്യ മോബിലിറ്റി ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനമാണ് ബുള്ളറ്റ് പ്രൂഫ് കാര്‍ വാടകയ്ക്ക് നല്‍കുന്ന ഏര്‍പാട് തുടങ്ങിയിരിക്കുന്നത്. വാടക കൊടുക്കാന്‍ കഴിയുന്നിടം വരെ നിങ്ങള്‍ക്ക് വെടിയേല്‍ക്കുകയില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു.
ടൊയോട്ട ഫോര്‍ച്യൂണറിനെയാണ് ബുള്ളറ്റ് പ്രതിരോധം നല്‍കി വാടകയ്ക്ക് നല്‍കാന്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ തലസ്ഥാനനഗരത്തില്‍ മാത്രമാണ് ബുള്ളറ്റ് പ്രൂഫ് കാര്‍ ലഭിക്കുക. അവിടെയാണ് വെടിയേല്‍ക്കാന്‍ യോഗ്യതയുള്ളവര്‍ കൂടുതലുള്ളത്.
ദിവസവാടക 12,000 രൂപയാണ്. 80 കിമി ദൂരം വരെ ദിവസം യാത്ര ചെയ്യാം. അതിനപ്പുറത്തേക്കുള്ള വെടിയെല്ലാം കൊണ്ടോളണം. മറ്റ് നഗരങ്ങളിലും താമസിക്കാതെ തന്നെ ബുള്ളറ്റ് പ്രൂഫ് വാടകക്കാര്‍ എത്തിച്ചേരും.
സെലിബ്രിറ്റികള്‍, സ്പോര്‍ട്സ് താരങ്ങള്‍, തലസ്ഥാനം സന്ദര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, ഉയര്‍ന്ന കോര്‍പറേറ്റ് ജീവികള്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ സംരംഭം തുടങ്ങിയിട്ടുള്ളത്. ആയിരത്തോളം കാറുകള്‍ ഇന്ത്യന്‍ നഗരങ്ങളിലെമ്പാടും വിന്യസിച്ച് ഇവരെയെല്ലാം വെടി കൊള്ളാതെ കാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു.


Click it and Unblock the Notifications








