കാറുകളും ദൈവങ്ങളും

ഇന്നും വിലപിടിപ്പുള്ളവ സ്വന്തമാക്കിയാല്‍ ദൈവത്തിന്‍റെ പങ്ക് നല്‍കാതെ അത് വെളിയിലിറക്കുക ഇന്ത്യയില്‍ പതിവില്ല. അത് സ്വര്‍ണമായാലും വാഹനമായാലും. കാര്‍ വാങ്ങിയാല്‍ ആദ്യത്തെ യാത്ര തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കാക്കുന്നത് ഇന്ത്യയിലെവിടെയും പതിവാണ്.
ഒക്ടോബര്‍ മുതല്‍ തുടങ്ങുന്ന സീസണിലാണ് രാജ്യത്ത് കാറുകള്‍ ഏറ്റവുമധികം വിറ്റുപോകുന്നത്. ദീപാവലിയോടനുബന്ധിച്ച ദിവസങ്ങള്‍ വാഹനം വാങ്ങാന്‍ ഏറ്റവും ഉചിതമാണെന്ന് വിശ്വാസം നിലവിലുണ്ട്. വാഹനം മാത്രമല്ല, സ്വര്‍ണം തുടങ്ങിയ വിലപിടിപ്പുള്ള എന്തിന്‍റെയും വാങ്ങല്‍ സീസണാണ് ദീപാവലി.
ദൈവീകമായി പല ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും വിപണിയുടെ രസതന്ത്രം അറിയുന്ന ചിലര്‍ ഇത് ദോഷകാലമാണെന്നും പറയുന്നു. അതെന്തായാലും ദീപാവലിക്കാലത്താണ് വാഹനക്കമ്പനികള്‍ ഓഫറുകളുമായി രംഗത്തു വരുന്നത്. ലോണെടുത്തും മറ്റും വാഹനം വാങ്ങാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്.
കാറുകളുടെ ലോഞ്ചിന് ഈ കാലം തന്നെയാണ് കാര്‍ നിര്‍മാതാക്കള്‍ തെരഞ്ഞെടുക്കാറുള്ളത്. വര്‍ഷത്തിന്‍റെ അവസാനമാണെന്നത് പ്രത്യേകം പരിഗണിക്കപ്പെടുന്നു. തൊട്ടടുത്ത വര്‍ഷത്തിന്‍റെ തുടക്കം മികച്ചതാക്കാന്‍ ഇത് അവസരം നല്‍കുന്നു. നിസ്സാന്‍ സണ്ണി, ഹ്യൂണ്ടായ് ഇയോണ്‍, മഹീന്ദ്ര എക്സ് യു വി, ബ്രിയോ, ആള്‍ട്ടോ എക്സ്പ്ലോര്‍ എന്നീ കാറുകളുടെ ലോഞ്ച് നടന്നത് ഉത്സവ സീസണ്‍ ലാക്കാക്കിയാണ്.


Click it and Unblock the Notifications








