ഫിയസ്റ്റ വാങ്ങിയാല്‍ സ്വര്‍ണം സമ്മാനം

75,000 രൂപയുടെ സ്വര്‍ണമാണ് ഫിയസ്റ്റയ്ക്കൊപ്പം സമ്മാനമായി ലഭിക്കുക. മൂന്ന് പതിപ്പുകളാണ് ഫിയസ്റ്റ ക്ലാസിക്കിനുള്ളത്. പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ ലഭ്യം.
7,30,300 രൂപയാണ് ഫോര്‍ഡ് ഫിയസ്റ്റ ക്ലാസിക് എല്‍ എക്സ് ഐ പെട്രോള്‍ വേരിയന്‍റിന്‍റെ വില. ഇതില്‍ നിന്ന് 75000 രൂപയോളം സ്വര്‍ണത്തിന്‍റെ രൂപത്തില്‍ കുറഞ്ഞുകിട്ടും. സംഗതി സ്വര്‍ണമായി ലഭിക്കുന്നതില്‍ കാര്യങ്ങള്‍ പലതാണ്. ആഭരണമായി കഴുത്തിലണിയാമെന്നത് പരമ്പരാഗത മാര്‍ഗ്ഗം. സ്വര്‍ണം ഒരു മികച്ച നിക്ഷേപ ഉപാധി കൂടിയാണല്ലോ. വില ഇനിയും കയറും. അതായത് വണ്ടി വാങ്ങി ഗാരേജിലിട്ട ശേഷവും സ്വര്‍ണത്തിന്‍റെ വില കൂടുന്നതനുസരിച്ച് കാറിന്‍റെ വാങ്ങല്‍ വില കുറഞ്ഞു കൊണ്ടിരിക്കും.
ആള്‍ ന്യൂ ഫിയസ്റ്റ വിപണിയിലെത്തുന്നതിന് കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ഫിയസ്റ്റ ക്ലാസിക് വിപണിയിലെത്തിയത്. മികച്ച ഇന്‍റീരിയര്‍ എക്സ്റ്റീരിയറുകള്‍, ഇന്ധനക്ഷമത എന്നിവ ഈ കാറിന്‍റെ സവിശേഷതകളാണ്.


Click it and Unblock the Notifications








