ഡാബറിന്‍റെ തോളിലേറി കാറ്റര്‍ഹാം വരുന്നു

Caterham Cars
ബ്രിട്ടിഷ് മോട്ടോര്‍ സ്പോര്‍ട്സ് ബ്രാന്‍ഡായ കാറ്റര്‍ഹാം കാര്‍സ് ഇന്ത്യയിലേക്ക് വരുന്നു. ലഘുപാനീയങ്ങളും ഭക്ഷ്യോല്‍പന്നങ്ങളും മറ്റും ഉല്‍പാദിപ്പിക്കുന്ന കമ്പനിയായ ഡാബറാണ് പുതിയ പരിപാടിക്കു പിന്നില്‍. 28 ലക്ഷം മുതല്‍ 90 ലക്ഷം വരെ വില വരുന്ന കാറുകളാണ് കാറ്റര്‍ഹാമിന്‍റെ കൂടയിലുള്ളത്.

കാറ്റര്‍ഹാമിന്‍റെ ഏറ്റവും പുതിയ സ്പോര്‍ട്സ് കാറായ എസ് പി 300 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഇപ്പറഞ്ഞതെല്ലാം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

ശരിയായ സമയത്താണ് തങ്ഹള്‍ ഇന്ത്യയില്‍ കാറുമായി പ്രവേശിക്കുന്നതെന്ന് കാറ്റര്‍ഹാം മാനേജിംഗ് ഡയറക്ടര്‍ അന്‍സാര്‍ അലി പ്രസ്താവിക്കുന്നു. വിപണിയില്‍ ആഡംബരക്കാറുകള്‍ക്ക് വസന്തകാലമാണ്. കൂടാതെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാദ്യമായി ഫോര്‍മുല വണ്‍ കാര്‍ മത്സരം അരങ്ങേറുന്നു.

നേരത്തെ പറഞ്ഞമാതിരി കാറ്റര്‍ഹാമിന്‍റെ ഇന്ത്യന്‍ കാര്യങ്ങള്‍ ഡാബറിന്‍റെ കൈകളിലായിരിക്കും. ബര്‍മന്‍ കുടുംബമാണ് ഡാബറിന്‍റെ ഉടമകള്‍.

പത്ത് ലക്ഷം ഡോളര്‍ വരെ ഇന്ത്യയില്‍ മുടക്കേണ്ടി വരും തുടക്കത്തില്‍ എന്നാണ് ബര്‍മന്‍മാര്‍ കരുതുന്നത്. രാജ്യത്ത് ഒരു അസംബ്ലി പ്ലാന്‍റ് സ്ഥാപിക്കേണ്ടതുണ്ട്. ഘടകഭാഗങ്ങള്‍ ഇറക്കുമതിചെയ്ത് പ്ലാന്‍റില്‍ അസംബ്ള്‍ ചെയ്യാനാണ് പരിപാടി. ബ്രിട്ടനെക്കൂടാതെ അമേരിക്കയില്‍ മാത്രമാണ് ഡാബറിന് പ്ലാന്‍റുള്ളത്. അടുത്തത് ഇന്ത്യയില്‍.

ഡീലര്‍ഷിപ്പുകള്‍ വഴിയല്ല കാറ്റര്‍ഹാം കാറുകള്‍ വിറ്റഴിക്കുന്നത്. നേരിട്ടുള്ള ഉപഭോക്താക്കളെയാണ് ഇവര്‍ സ്വീകരിക്കുക. ഇന്ത്യയിലും ഇതേ മാര്‍ഗം തന്നെ അവലംബിക്കുമെന്നാണ് അറിയുന്നത്.

More from DriveSpark

Article Published On: Thursday, October 27, 2011, 18:29 [IST]
English summary
British motorsports brand Caterham Cars is entering India with the Burmans, promoters of FMCG company Dabur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X